Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅ​റേബ്യൻ നിറക്കൂട്ടിൽ...

അ​റേബ്യൻ നിറക്കൂട്ടിൽ ഇന്ത്യൻ ചിത്രകാരിയുടെ ചിത്രപ്രദർശനം

text_fields
bookmark_border
അ​റേബ്യൻ നിറക്കൂട്ടിൽ ഇന്ത്യൻ ചിത്രകാരിയുടെ ചിത്രപ്രദർശനം
cancel
camera_alt

1. റൂഹഖാൻ  2, റൂഹഖാ​​െൻറ ചിത്രങ്ങൾ

ദമ്മാം: അറേബ്യൻ സംസ്​കാരത്തി​െൻറ വർണം ചാലിച്ച്​ രചിച്ച ചിത്രങ്ങളുമായി ഇന്ത്യൻ ചിത്രകാരി. ദമ്മാമിലെ സൗദി ആർട്സ് ആൻഡ്​ കൾച്ചറൽ സെൻററിൽ ആദ്യമായി ഒരു ഇന്ത്യക്കാരിയുടെ ചിത്രപ്രദർശനം ഒരുങ്ങിയപ്പോൾ നൂറുകണക്കിന് സൗദി ചിത്രകല പ്രേമികളെ ആകർഷിക്കുകയാണ്​ അത്​. കാലിഗ്രാഫിലും ചിത്രരചനയിലും കുറഞ്ഞ കാലംകൊണ്ട് വലിയ അംഗീകാരങ്ങൾ നേടിയെടുത്ത മധ്യപ്രദേശിലെ ഭോപാൽ സ്വദേശിനി റൂഹ ഖാനാണ് പ്രദർശനം ഒരുക്കിയത്.

അറബ് മേഖലയിലെ പ്രമുഖരുടേതുൾ​െപ്പടെ അനവധി ചിത്രപ്രദർശനങ്ങൾ നടന്ന ദമ്മാമിലെ ആർട്സ് ആൻഡ്​ കൾച്ചറൽ സെൻററിൽ ആദ്യമായാണ് ഇന്ത്യൻ ചിത്രകാരിയുടെ പ്രദർശനം നടക്കുന്നത്. മൂന്നുവർഷമായി ദമ്മാമിൽ ഭർത്താവിനോടൊപ്പം താമസിക്കുന്ന റൂഹഖാൻ നൂറുകണക്കിന് സൗദി ചിത്രകാരികൾ ഉൾ​െപ്പടെയുള്ള മൈഹുബ് ആർട്ട് ഗാലറിയുടെ സ്ഥാപകയാണ്. 'അറബ്സ്കോ' എന്ന പേരിൽ അറബ് സംസ്കാരവും ജീവിതവും തെളിയുന്ന 33 ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. മരുഭൂമിലെ നിലാവിന് ചോട്ടിൽ തണുപ്പുപെയ്ത രാത്രിയിൽ ഒട്ടകപ്പുറത്ത് വന്നിറങ്ങി ഗഹ്​വയും ഈന്തപ്പഴവും നുകർന്ന്​ വിശ്രമിക്കുന്ന അറബ് വനിതയുടെ ചിത്രമാണ്​ കൂട്ടത്തിൽ ഏറ്റവും ഭംഗിയേറിയതും കാണികളെ കൂടുതൽ ആകർഷിക്കുന്നതും.

അറബ് ജീവിതത്തെ ത​െൻറ സ്വപ്നങ്ങളിലേക്ക് ആവാഹിച്ചപ്പോഴാണ് ഇത്തരമൊരു ചിത്രം പിറന്നതെന്ന് റൂഹഖാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാ​െൻറ ചിത്രവും മരുഭൂമിയിലെ പ്രഭാതവും പഴയ യാത്രസംഘങ്ങളും പരമ്പരാഗത കച്ചവട ചന്തകളും തുടങ്ങി അറബ് ജീവിതത്തിെൻറ പരിഛേദങ്ങളെ റൂഹഖാൻ ത​െൻറ ചിത്രങ്ങളിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. അറബ് സ്ത്രീയുടെ വിവിധ ഭാവങ്ങളാണ് ചിത്രങ്ങളിലെ മറ്റൊരു പ്രത്യേകത. ആധുനിക സൗദിയുടെ ചത്വരങ്ങളിൽ എല്ലാ പ്രതിസന്ധികളേയും അതിജയിച്ച് മുന്നേറുന്ന അറബ് സ്ത്രീയുടെ സ്വപ്നങ്ങളെ റൂഹ വരഞ്ഞിട്ടിട്ടുണ്ട്.

യു.എ.ഇ, ഖത്തർ, പാകിസ്​താൻ എന്നീ രാജ്യങ്ങളിൽ ഉൾ​െപ്പടെ 42ഓളം പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള റൂഹഖാൻ ഭോപാലിലെ ഡോ. എം.എഫ്. ഖാ​െൻറയും ഷമീമയുടേയും മകളാണ്. അറബിക് കാലിഗ്രാഫിയിലും ഫൈനാർട്സിലും അലീഗഢിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള റൂഹഖാൻ ബയോടെക്നോളജിയിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിട്ടുണ്ട്​. രാജാരവിവർമയുടെ വിഖ്യാതമായ 'വിളക്കേന്തിയ വനിത'യുടെ ചിത്രം റൂഹഖാൻ വരച്ചത്​ പുതിയ ഭാവതലങ്ങളിലാണ്​.

അത്​ കാണികളുടെ മുക്തകണ്​ഠ പ്രശംസ നേടി. എം.എഫ്. ഹു​ൈസൻ ആർട്ട് ഗാലറി അംഗീകാരവും റൂഹഖാനെ തേടിയെത്തിയിട്ടുണ്ട്​. ടാറ്റാ കൺസൾട്ടൻസി ലിമിറ്റഡിൽ പ്രോജക്ട് മാനേജരായി ജോലിചെയ്യുന്ന അസ്ഹറുദ്ദീൻഖാനാണ് ഭർത്താവ്. സാറ ഏക മകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Ruha Khan#Indian painter
News Summary - Exhibition of paintings by an Indian painter
Next Story