Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ ലുലു...

സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ പൂച്ചകളുടെ പ്രദർശനം

text_fields
bookmark_border
സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ പൂച്ചകളുടെ പ്രദർശനം
cancel
camera_alt

ലുലുവിൽ ആരംഭിച്ച വളർത്തുമൃഗ പരിപാലന മേളയും പൂച്ചകളുടെ പ്രദർശനവും സൗദി പരിസ്ഥിതി - കാർഷിക - ജല മന്ത്രാലയത്തിന്​ കീഴിലെ വെറ്റിറിനറി ഹെൽത്ത്​ ആൻഡ്​ മോണിറ്ററിങ്​ ഡയറക്​ടർ ജനറൽ ഡോ. അലി മുഹമ്മദ്​ അൽ ഡൊവേരിജ്​ ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്: ലോക മൃഗക്ഷേമ ദിനം പ്രമാണിച്ച്​ സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ വളർത്തുപൂച്ചകളുടെ പ്രദർശനം. മൃഗക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ എന്ന നിലയിലാണ്​ ഓമനകളായ വളർത്തു മൃഗങ്ങളെ മുൻനിറുത്തിയുള്ള പ്രത്യേക പ്രമോഷൻ മേള. 'ലോകം എല്ലാവരുടേതുമാണ്​' എന്ന ശീർഷകത്തിൽ സൗദി ശാഖകളിൽ ഈ മാസം നാലിന്​ ആരംഭിച്ച മേള 10 വരെ നീളും.

സൗദി പരിസ്ഥിതി - കാർഷിക - ജല മന്ത്രാലയത്തിന്​ കീഴിലെ വെറ്ററിനറി ഹെൽത്ത്​ ആൻഡ്​ മോണിറ്ററിങ്​ ഡയറക്​ടർ ജനറൽ ഡോ. അലി മുഹമ്മദ്​ അൽ ഡൊവേരിജ്​ മേള ഉദ്​ഘാടനം ചെയ്​തു. റിയാദ്​ യർമുഖിലെയും അഹ്​സ, ഖോബാർ, ജിദ്ദ എന്നിവിടങ്ങളിലെയും ലുലു ഹൈപർമാർക്കറ്റുകളിൽ ഒരുക്കിയ മേളകളിൽ പൂച്ചകളെ പ്രദർശിപ്പിക്കാനും അതിശയകരമായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്​.

മൃഗങ്ങളുടെ ക്ഷേമവും എല്ലാ ജീവികളും കഷ്​ടപ്പാടുകളില്ലാതെ ജീവിക്കുന്നതും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതുമായ ഒരു ലോകത്തെക്കുറിച്ചുള്ള ലുലുവി​െൻറ കാഴ്ചപ്പാടും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മേളകൊണ്ട്​ ലക്ഷ്യമാക്കുന്നതെന്ന്​ ലുലു സൗദി ഡയറക്​ടർ ഷെഹീം മുഹമ്മദ്​ പറഞ്ഞു.

ഈ ലക്ഷ്യത്തിനായി, വളർത്തുമൃഗ സംരക്ഷണത്തിനാവശ്യമായ ഏറ്റവും പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. വളർത്തുമൃഗ പരിപാലനത്തിനാവശ്യമായ എല്ലാ വസ്​തുക്കളും മേളയിൽ അണിനിരന്നിട്ടുണ്ട്​. റഹ്​മ അസോസിയേഷൻ, റിയാദ്​ ഷെൽറ്റർ പോലുള്ള മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ സൗദി മന്ത്രാലയത്തി​െൻറയും കിങ്​ സഊദ്​ യൂനിവേഴ്​സിറ്റി, സൗദി ആർട്ട്​ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ റിയാദ്​ യെർമുഖിലെ ലുലു ഹൈപർമാർക്കറ്റിൽ അ​രങ്ങേറുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhLulu hypermarkets
News Summary - Exhibition of cats at Lulu hypermarkets in Saudi Arabia
Next Story