Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ സൗദി പൗര​െൻറ വധശിക്ഷ നടപ്പാക്കി

text_fields
bookmark_border
ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ സൗദി പൗര​െൻറ വധശിക്ഷ നടപ്പാക്കി
cancel

റിയാദ്​: ഹാഇൽ പ്രവിശ്യയിൽ ഭാര്യയെയും മകളെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സൗദി പൗര​െൻറ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയായിരുന്നു നടപടി.

മംദൂഹ് ബിൻ ദാഹിർ ബിൻ ഗരീബ് അൽ ഹാംലി അൽ ഷമ്മരി എന്ന സൗദി പൗരനാണ് വധശിക്ഷക്ക് വിധേയനായത്. ഭാര്യയായ മറിയം ബിൻത് സാദ് ബിൻ സൈദ് അൽ ഷമ്മരി, മകൾ ഗല എന്നിവരുടെ കിടപ്പുമുറികളിൽ അതിക്രമിച്ചുകയറി മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നാലെ സുരക്ഷാ വിഭാഗം പ്രതിയെ ഉടൻ പിടികൂടി.

ചോദ്യം ചെയ്യലിലും തുടർന്ന് നടന്ന നിയമനടപടികളിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി സ്ഥിരീകരിച്ചു. ഭാര്യയെയും മകളെയും, മുൻകൂട്ടി കൃത്യമായ പദ്ധതിയിട്ടാണ് പ്രതി കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തി​െൻറ ഗൗരവം കണക്കിലെടുത്ത് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതോടെ ശിക്ഷ അന്തിമമായി. തുടർന്ന് വിധി നടപ്പാക്കാനായി പ്രത്യേക രാജകൽപ്പനയും പുറത്തിറങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Execution carried out for Saudi citizen who killed wife and daughter
Next Story