Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​സ് ത​ബൂ​ക്ക്...

മാ​സ് ത​ബൂ​ക്ക് ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​ന് ആ​വേ​ശ​ തു​ട​ക്കം

text_fields
bookmark_border
മാ​സ് ത​ബൂ​ക്ക് ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​ന് ആ​വേ​ശ​ തു​ട​ക്കം
cancel
camera_alt

മാ​സ് ത​ബൂ​ക്ക് സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് അ​നീ​ഷ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്​

ഫൈ​സ​ൽ നി​ല​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ത​ബൂ​ക്ക്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വി​സ് (മാ​സ് ത​ബൂ​ക്ക്) ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴാ​മ​ത് അ​നീ​ഷ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് ത​ബൂ​ക്കി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം കു​റി​ച്ചു. താ​രീ​ഖ് മ​ദീ​ന​യി​ലെ ര​ണ്ട്​ ഗ്രൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ മാ​സ് ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം ഫൈ​സ​ൽ നി​ല​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, റ​ഹീം ഭ​ര​ത​ന്നൂ​ർ, ഉ​ബൈ​സ് മു​സ്ത​ഫ, ജോ​സ് സ്ക​റി​യ, പി.​വി. ആ​ന്‍റ​ണി, പ്ര​വീ​ൺ പു​തി​യാ​ണ്ടി, സ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ, അ​നി​ൽ പു​തു​ക്കു​ന്ന​ത്ത്, സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ മാ​സ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, നി​ര​വ​ധി യൂ​നി​റ്റ്, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ, ക്ല​ബ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ത​ബൂ​ക്കി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ നേ​ർ​ക്കു​നേ​ർ പോ​രാ​ടി​യ ആ​ദ്യ​ദി​ന​ത്തി​ൽ മാ​സ്റ്റ​ർ ബ്ലാ​സ്റ്റേ​ഴ്‌​സ്, ഹീ​റോ​സ്, മാം​ഗ്ലൂ​ർ സ്‌​ട്രൈ​ക്കേ​ഴ്‌​സ്, ആ​ർ.​എ​ൻ ക്ല​ബ് മാ​ൻ​ഹാ​ൾ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ർ.​എ​ൻ ക്ല​ബ്​ അ​ൽ മാ​ൻ​ഹാ​ൾ ടീം ​നാ​ല് വി​ക്ക​റ്റി​ന് ല​യ​ൺ​സ്‌ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​യ​ൺ​സ്‌ നി​ശ്ചി​ത 10 ഓ​വ​റി​ൽ അ​ഞ്ച്​ വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 88 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​ർ.​എ​ൻ ക്ല​ബ് അ​വ​സാ​ന ഓ​വ​ർ വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ മൂ​ന്ന്​ ബാ​ൾ ബാ​ക്കി​നി​ൽ​ക്കെ ആ​റ്​ വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 91 റ​ൺ​സ് നേ​ടി ല​ക്ഷ്യം ക​ണ്ടു. മാ​ൻ​ഹാ​ൾ ടീ​മി​ലെ ആ​ഷി​ക്ക് മാ​ൻ ഓ​ഫ് ദ ​മാ​ച്ച് ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​ജി​ത്, ജോ​സ് എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടീം ​ഹീ​റോ​സ് 24 റ​ൺ​സി​ന്‌ അ​ൽ ഹൊ​ക്കൈ​ർ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹീ​റോ​സ് നി​ശ്ചി​ത 10 ഓ​വ​റി​ൽ അ​ഞ്ച്​ വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 92 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹൊ​ക്കൈ​റി​നു 10 ഓ​വ​റി​ൽ ഏ​ഴ്​ വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 68 റ​ൺ​സ് നേ​ടാ​നേ സാ​ധി​ച്ചു​ള്ളൂ. ഹീ​റോ​സി​ന്‍റെ ലി​യോ​ൺ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​താ​പ​ൻ, മാ​ണി എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ മാ​സ്റ്റ​ർ ബ്ലാ​സ്റ്റേ​ഴ്‌​സ് 10 വി​ക്ക​റ്റി​നു ഇ.​ഡ​ബ്ല്യു.​എ ത​ബൂ​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ.​ഡ​ബ്ല്യു.​എ നി​ശ്ചി​ത 10 ഓ​വ​റി​ൽ അ​ഞ്ച്​ വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 63 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ മാ​സ്റ്റ​ർ ബ്ലാ​സ്റ്റേ​ഴ്‌​സ് ഏ​ഴ് ഓ​വ​റി​ൽ വി​ക്ക​റ്റ് ഒ​ന്നും ന​ഷ്ട​പ്പെ​ടാ​തെ ല​ക്ഷ്യം ക​ണ്ടു. മാ​സ്റ്റ​ർ ബ്ലാ​സ്റ്റേ​ഴ്‌​സി​ലെ നു​സ്‌​ക്കി മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ൻ​വ​ർ, ഷെ​ഹ്‌​സാ​ദ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

നാ​ലാം മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ത​ബൂ​ക്കി​നെ ഒ​മ്പ​ത് വി​ക്ക​റ്റി​ന് മാം​ഗ്ലൂ​ർ സ്‌​ട്രൈ​ക്കേ​ഴ്‌​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത റോ​യ​ൽ ത​ബൂ​ക്ക് നി​ശ്ചി​ത 10 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 79 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ മാം​ഗ്ലൂ​ർ സ്‌​ട്രൈ​ക്കേ​ഴ്‌​സ് എ​ട്ട്​ ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യം നേ​ടി. മാം​ഗ്ലൂ​ർ സ്‌​ട്രൈ​ക്കേ​ഴ്‌​സി​ന്‍റെ സാ​ദി​ക്ക് മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ധ​നേ​ഷ്, അ​രു​ൺ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Criket
News Summary - Exciting start to the cricketing frenzy
Next Story