Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആവേശം പകരുന്ന വിധി -അക്ഷരം വായനവേദി
text_fieldsbookmark_border
ജിദ്ദ: മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീംകോടതി വിധിയെ അക്ഷരം വായനവേദി ജിദ്ദ സ്വാഗതം ചെയ്തു. മാധ്യമസ്വാതന്ത്ര്യം എന്നതിനോടൊപ്പംതന്നെ നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ നേരും നന്മയും സത്യവും നീതിയും ആശയസ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും ആവേശം പകരുന്നതാണ് ഈ വിധി. ഭരണാധികാരികൾക്ക് തോന്നിയപോലെ ആർക്കുനേരെയും സ്ഥാപനങ്ങൾക്കുനേരെയും ഒരു കാരണവുമില്ലാതെ തങ്ങളുടെ ഏകാധിപത്യം നടപ്പാക്കാമെന്ന ഹുങ്കിനുള്ള തിരിച്ചടികൂടിയാണ് ജുഡീഷ്യറിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന ചരിത്ര വിധിയെന്നും എക്സിക്യൂട്ടിവ് കമ്മിറ്റി വിലയിരുത്തി.
Next Story

