ടി.എം.ഡബ്ല്യു.എ ബാഡ്മിൻറൻ ടൂർണമെൻറിന് ആവേശകരമായ പരിസമാപ്തി
text_fieldsതലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ ബാഡ്മിൻറൻ ടൂർണമെൻറിലെ വിജയികൾ
ജിദ്ദ: റിഹാബിലെ ഫൈസലിയ സ്പോർട്സ് അക്കാദമിയിൽ വെച്ച് നടന്ന തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) ബാഡ്മിൻറൺ ടൂർണമെൻറ് 2025ന് ആവേശകരമായ പരിസമാപ്തി.
മൂന്ന് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ പ്രൊഫഷനൽ ഗ്രൂപ്പിൽ പി. നിഷാദ്-ബുജൈർ സഖ്യവും, അമച്വർ ഗ്രൂപ്പിൽ മുഹമ്മദ് ഷമീം-അലി യാസർ സഖ്യവും ബിഗിനേഴ്സ് ഗ്രൂപ്പിൽ മാസിൻ മുഹമ്മദ്-അർഷദ് സഖ്യവും ചാമ്പ്യന്മാരായി.
പ്രൊഫഷനൽ ഗ്രൂപ്പിൽ മുഹമ്മദ് ശർഷാദ്-ഫഹദ് സഖ്യവും, അമച്വർ ഗ്രൂപ്പിൽ അഷ്റഫ് ഇബ്രാഹിം-അനസ് ഇടിക്കിലകത്ത് സഖ്യവും, ബിഗിനേഴ്സ് ഗ്രൂപ്പിൽ റഊഫ് യൂസുഫ്-ശമൽ സഖ്യവും അത്യുജ്ജ്വല പോരാട്ടത്തിനൊടുവിൽ രണ്ടാം സ്ഥാനക്കാരായി. 18 ടീമുകൾ ടൂർണമെൻറിൽ മാറ്റുരച്ചു. പ്രസിഡൻറ് അർഷദ് അച്ചാരത്ത് ഉദ്ഘാടനം ചെയ്തു. വി.പി. സലീം സംസാരിച്ചു.
ജനറൽ സെക്രട്ടറി കെ.കെ. മഖ്ബൂൽ സ്വാഗതം പറഞ്ഞു. ഫാദിൽ അനീസ് ഖിറാഅത്ത് നടത്തി. സമ്മാനദാനച്ചടങ്ങിൽ ഇവൻറ്സ് ഹെഡ് കെ.എം ഷംസീർ അധ്യക്ഷത വഹിച്ചു. മഖ്ബൂൽ നേതൃത്വം നൽകി. അർഷദ്, ദാവൂദ് കൈദാൽ, മുഹമ്മദ് നിർഷാദ്, കെ.എം. സംഷീർ, റിജാസ് അസ്സൈൻ, വി.പി. അബ്ദുൽ റാസിഖ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
സിയാദ് കിടാരൻ, ജസീം ഹാരിസ്, സഹനാസ് ബക്കർ, സുബ്ഹാൻ, ഹസൻ സഫറുള്ള, അബുബക്കർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

