Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാ​മി​ലും...

ദ​മ്മാ​മി​ലും ആ​വേ​ശ​ത്തി​ര​യാ​യി 'കു​റു​പ്പ്'

text_fields
bookmark_border
ദ​മ്മാ​മി​ലും ആ​വേ​ശ​ത്തി​ര​യാ​യി കു​റു​പ്പ്
cancel
camera_alt

മ​മ്മൂ​ട്ടി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ‘കു​റു​പ്പ്’ സി​നി​മ​യു​മാ​യി ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷം സു​നി​ൽ മു​ഹ​മ്മ​ദ് കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: കാ​ത്തി​രി​പ്പു​ക​ൾ​െ​ക്കാ​ടു​വി​ൽ തി​യ​റ്റു​ക​ളി​ലേ​ക്ക് എ​ത്തി​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ സി​നി​മ 'കു​റു​പ്പി'​ന്​ ദ​മ്മാ​മി​ലും ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ൽ​പ്. റി​ലീ​സ് ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സം പി​ന്നി​ട്ടി​ട്ടും രാ​ത്രി 12.30ന് ​ന​ട​ന്ന ഷോ​യി​ൽ പോ​ലും സ​ദ​സ്സ്​​ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ നീ​ങ്ങി സ​ജീ​വ​ത​യി​ലേ​ക്ക്​ സൗ​ദി പ്ര​വാ​സി സ​മൂ​ഹം എ​ത്തു​ന്ന​തിെൻറ ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണം കൂ​ടി​യാ​യി​രു​ന്നു 'കു​റു​പ്പ്' സി​നി​മ​ക്ക് ല​ഭി​ച്ച​ത്. ലു​ലു മാ​ളി​ലെ സി​നി​മ തി​യ​റ്റ​റി​ൽ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ വ​ൻ തി​ര​ക്കാ​ണു​ണ്ടാ​യ​ത്. സി​നി​മ കാ​ണു​ന്ന​തി​നു​മ​പ്പു​റ​ത്ത് സ​ജീ​വ​ത​യു​ടെ താ​ള​ല​യ​ങ്ങ​ളി​ൽ അ​ലി​യാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു തി​യ​റ്റ​റു​ക​ളി​ൽ പ്ര​ക​ട​മാ​യ​ത്.

മൂ​ന്ന​ര പ​തി​റ്റാ​ണ്ടു​ക​ൾ മ​ല​യാ​ളി​ക​ളു​ടെ ഓ​ർ​മ​ക​ളി​ൽ പി​ടി​കി​ട്ടാ​ത്ത പ്ര​തീ​ക​മാ​യി അ​വ​ശേ​ഷി​ച്ച സു​കു​മാ​ര കു​റു​പ്പി​നെ മ​ല​യാ​ള സി​നി​മ എ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​റി​യാ​നു​ള്ള കൗ​തു​കം കൂ​ടി ഇ​ങ്ങ​നെ തി​ക്കി​ത്തി​ര​ക്കി​യെ​ത്തി​യ ജ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു. സൗ​ദി​യി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ച് തു​ട​ങ്ങി​യ​ശേ​ഷം ഇ​ത്ര​യേ​റെ പ്ര​തി​ക​ര​ണം ല​ഭി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി സി​നി​മ​കൂ​ടി​യാ​യി കു​റു​പ്പ്. ലു​ലു ഓ​ഡേി​റ്റോ​റി​യ​ത്തി​ൽ മ്യൂ​സി​ക് ഷോ ​അ​ര​ങ്ങേ​റി​യ​തും ജ​ന​ങ്ങ​ൾ​ക്ക്​ ആ​ഘോ​ഷ​മാ​യി.

വ്യാ​ഴാ​ഴ്ച രാ​ത്രി ദ​മ്മാ​മി​ലെ മ​മ്മൂ​ട്ടി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കു​റു​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ സു​നി​ൽ മു​ഹ​മ്മ​ദ് കേ​ക്ക് മു​റി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​മ്മൂ​ട്ടി ഫാ​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ താ​ജു അ​യ്യാ​രി​ൽ, ലെ​യ്സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movies
News Summary - Excited Kurup
Next Story