മികച്ച ജുഡീഷ്യൽ സംവിധാനം
text_fieldsറിയാദിൽ അന്താരാഷ്ട്ര ജുഡീഷ്യൽ സമ്മേളനത്തിന്റെ
ഉദ്ഘാടന ചടങ്ങിൽ സൗദി നീതിന്യായ മന്ത്രി ഡോ. വലീദ്
അൽസംആനി സംസാരിക്കുന്നു
റിയാദ്: സുസ്ഥിര വികസനത്തിന് ആകർഷകമായ സാമ്പത്തിക, നിക്ഷേപ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിൽ മികച്ച ജുഡീഷ്യൽ സംവിധാനം ഒരു അടിസ്ഥാന ഘടകമാണെന്ന് സൗദി നീതിന്യായ മന്ത്രി ഡോ. വലീദ് അൽസംആനി പറഞ്ഞു.
റിയാദിൽ ആരംഭിച്ച, 40 രാജ്യങ്ങളിൽനിന്നുള്ള 4,000 പ്രതിനിധികൾ പങ്കെടുക്കുന്ന രണ്ടാം അന്താരാഷ്ട്ര ജുഡീഷ്യൽ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണകൂടം നൽകുന്ന പിന്തുണയാൽ മറ്റെല്ലാ മേഖലകളിലെയും ദ്രുതഗതിയിലുള്ള ആഗോള പരിവർത്തനങ്ങൾക്കൊപ്പം രാജ്യത്തെ നീതിന്യായ മേഖലയും മുന്നേറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം എല്ലാ മേഖലകളിലും ദ്രുതഗതിയിലുള്ള പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പിന്തുണയോടെ സൗദിയിലെ നീതിന്യായ രംഗം ഈ പരിവർത്തനങ്ങൾക്കൊപ്പം മുന്നേറി. നീതിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നീതിന്യായ സംവിധാനം സ്ഥാപിതമായി.
ഡിജിറ്റൽ യുഗത്തിലെ നീതിയുടെ ഭാവിയെക്കുറിച്ച് ആദ്യ സമ്മേളനത്തിൽ നടന്ന ചർച്ചകളെ അടിസ്ഥാനമാക്കിയാണ് ഈ രണ്ടാം പതിപ്പ് നടക്കുന്നത്. നീതിന്യായ വ്യവസ്ഥയെ അളക്കുന്നതിനുള്ള ചട്ടക്കൂടായി നീതിന്യായ നിലവാരം എന്ന ആശയത്തെയും അത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെയും സമ്മേളനം അഭിസംബോധന ചെയ്യും. നീതിന്യായ വ്യവസ്ഥയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചുള്ള അനുഭവങ്ങളും ആശയങ്ങളും കൈമാറുന്നതിനുള്ള അവസരം സമ്മേളനത്തിലുണ്ടാകും. ഇത് ഫലപ്രദമായ നീതി കൈവരിക്കുന്നതിനും നീതിന്യായ പ്രകടനത്തിെൻറ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

