Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറഞ്ഞ നിരക്കിൽ മികച്ച പരിചരണം; ഇസ്മ മെഡിക്കൽ സെൻററിൽ സ്പെഷ്യൽ ഹെൽത്ത് പാക്കേജ്

text_fields
bookmark_border
കുറഞ്ഞ നിരക്കിൽ മികച്ച പരിചരണം; ഇസ്മ മെഡിക്കൽ സെൻററിൽ സ്പെഷ്യൽ ഹെൽത്ത് പാക്കേജ്
cancel

റിയാദ്: സൗദി തലസ്ഥാന നഗരിയിലെ ഇഷ്‌ബിലിയയിൽ പ്രവർത്തിക്കുന്ന ഇസ്മ മെഡിക്കൽ സെൻററിൽ പൊതുജനങ്ങൾക്കായി ആകർഷകമായ ആരോഗ്യ പരിശോധനാ പാക്കേജ് പ്രഖ്യാപിച്ചു. വെറും 20 റിയാലിന് ലഭ്യമാകുന്ന ഈ സ്പെഷ്യൽ പാക്കേജിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന ബ്ലഡ് ഷുഗർ ടെസ്​റ്റ്​, കൊളസ്ട്രോൾ പരിശോധന, വൈറ്റൽ സൈൻ ചെക്കപ്പ് എന്നിവ ഉൾപ്പെടുന്നു.

പരിശോധനകൾക്ക് പുറമെ ഡോക്ടറുടെ സേവനവും ഈ പാക്കേജിന്റെ ഭാഗമായി ലഭ്യമാണെന്ന് ക്ലിനിക്ക് മാനേജ്‌മെന്റ് അറിയിച്ചു. മലയാളി രോഗികൾക്ക് ഏറെ ആശ്വാസകരമായ രീതിയിൽ മലയാളിയായ ജനറൽ ഫിസിഷ്യ​െൻറ സേവനവും ഈ പാക്കേജിനൊപ്പം ഒരുക്കിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ എട്ട്​ മുതൽ രാത്രി എട്ട്​ വരെയാണ് ഈ ആനുകൂല്യം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നത്.

ഈ പാക്കേജിന് കീഴിൽ പരിശോധന നടത്തുന്നവർക്ക് തുടർന്ന് ആവശ്യമായി വരുന്ന മറ്റ് ലാബ് ടെസ്​റ്റുസ്റ്റുകൾക്ക് 50 ശതമാനം ഇളവ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ വിദഗ്ധ ചികിത്സയും പരിശോധനകളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 055 99 77 028 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Excellent care at low rates; Special health package at Isma Medical Center
Next Story