ഇരുവൃക്കകളും തകരാറിലായ മുൻപ്രവാസി ദുരിതത്തിൽ

18:15 PM
19/06/2017

ജിദ്ദ: ഇരുവൃക്കകളും തകരാറിലായി  മുൻപ്രവാസി ദുരിതത്തിൽ. മലപ്പുറം ജില്ലയിലെ ചേ​ലേ​മ്പ്ര പഞ്ചായത്തിൽ 13ാം വാർഡിൽ കുറ്റിയിൽ പരേതനായ കുനിൽ കുഞ്ഞറമുവി​​െൻറ മകൻ സഫുവാൻ (35) ആണ് മൂന്ന് വർഷത്തോളമായി ചികിൽസയിൽ കഴിയുന്നത്.  ജിദ്ദയിലെ ശുഹൈബയിൽ ഒരു കമ്പനിയിൽ മൂന്ന് വർഷം ജോലി ചെയ്ത സഫുവാൻ നാട്ടിൽ പോയി പുതിയ വിസയിൽ വരാൻ മെഡിക്കൽ എടുക്കാൻ ചെന്നപ്പോഴാണ് വൃക്കകൾ തകരാറിലായാതായി അറിയുന്നത്. ഉടനെ തന്നെ ചികിൽസക്ക് വിധേയമായെങ്കിലും രണ്ടും തകരാറിലായിരുന്നു. 

ഇതിനിടെ മാതാവ് വൃക്ക നൽകാൻ തയാറായി ഉദാരമതികളുടെ സഹായത്താൽ മാറ്റിവെക്കുകയും ചെയ്തു. പക്ഷെ ഒരു വർഷത്തിന്​ ശേഷം അതും തകരാറിലായി. ഇപ്പോൾ വീണ്ടും ഭാരിച്ച  സംഖ്യ ചികിൽസക്കായി വന്നിരിക്കയാണ്. 20 ലക്ഷത്തോളമാണ് ചികിൽസ തുടരാൻ ആവശ്യം. നാട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന സഫുവാൻ ദരിദ്ര കുടുംബത്തിലെ അഗമാണ്. വൃദ്ധയും രോഗിയുമായ മാതാവും ഭാര്യയും പന്ത്രണ്ടും ഏഴും മൂന്നും വയസ്സ് പ്രായമുള്ള മക്കളും ഉൾക്കൊള്ളുന്നതാണ് സഫുവാ​​െൻറ കുടുംബം. ഭാര്യ വൃക്ക ദാനം ചെയ്യാൻ സന്നദ്ധമാണെങ്കിലും അത് യോജിക്കില്ല എന്നാണ് പരിശോധിച്ച വിദഗ്ധർ പറയുന്നത്. സഫുവാ​​െൻറ ചെറിയ വരുമാനത്തിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ജീവിതം മുന്നോട്ട് നയിച്ച  കുടുംബം വളരെയധികം പ്രായസത്തിലാണ്.

ഇത് കണ്ട് പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് രക്ഷാധികാരിയായും ചെമ്മല്ലിൽ മഹല്ല് കമ്മിറ്റി സെക്രട്ടറി സി.പി ഷബീർ അലി പ്രസിഡൻറായും കടക്കാട്ടീരി കുഞ്ഞാലൻകുട്ടി എന്ന ബാവ സെക്രട്ടറിയായും നാട്ടിൽ കമ്മിറ്റി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സൗദിയിലും കമ്മിറ്റി രൂപവത്​കരിച്ച് പ്രവർത്തനം തുടങ്ങി.

സൗദിയിലുള്ളവർക്ക് ഫൈസൽ ചേലോപ്പാടത്തിനെ 0538727876, 0138054543 ബന്ധപ്പെടാവുന്നതാണ്. നാട്ടിൽ സെക്രട്ടറിയുടെയും ട്രഷററുടെയും പേരിൽ സംയുക്തമായി രാമനാട്ടുകര ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: kunhalan kutty shihahudheen v.k, A/C 14650100063490, Federal bank Ramanattukara, IFSC Code: FDRL0001465

COMMENTS