ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തമായ വീണ്ടെടുപ്പിെൻറ തെളിവ് -യാംബു കെ.എം.സി.സി
text_fieldsകെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടി
യാംബു: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനയെയും സ്നേഹിക്കുന്നവർക്ക് പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണെന്ന് കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ സമൂഹത്തിെൻറ നാഡി മിടിപ്പുകൾ മനസ്സിലാക്കിയ രാഹുൽ ഗാന്ധിയുടെ വിശ്രമമില്ലാത്ത പോരാട്ടവിജയം കൂടിയാണ്. ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ഭരിക്കുക എന്ന മോദിയുടെ ലക്ഷ്യത്തിനേറ്റ കനത്ത പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ യു.ഡി.എഫ് വിജയത്തിലും മുസ്ലിം ലീഗിെൻറ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, നവാസ് ഘനി എന്നിവർ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിലും യാംബു കെ.എം.സി.സി ആഘോഷപരിപാടി സംഘടിപ്പിച്ചു. യാംബു ടൗൺ റിലാക്സ് ഹോട്ടൽ പരിസരത്ത് പായസവിതരണം നടത്തി.
ആഘോഷ പരിപാടിക്ക് കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ. കരീം താമരശ്ശേരി, യാംബു കെ.എം.സി.സി ചെയർമാൻ അയ്യൂബ് എടരിക്കോട്, പ്രസിഡന്റ്, നാസർ നടുവിൽ, ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ, ട്രഷറർ അലിയാർ മണ്ണൂർ, അബ്ദുറസാഖ് നമ്പ്രം, അബ്ദുൽ ഹമീദ് കൊക്കച്ചാൽ, യാസിർ കൊന്നോല, അർഷദ് പുളിക്കൽ, ബഷീർ താനൂർ, ഷമീർ ബാബു, ഷറഫു പാലീരി എന്നിവർ നേതൃത്വം നൽകി.

