എവർഗ്രീൻ എഫ്.സി ഫുട്ബാൾ ടൂർണമെന്റ് 24, 25 തീയതികളിൽ
text_fieldsയാംബു: എച്ച്.എം.ആർ എവർഗ്രീൻ ഫുട്ബാൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റായ ‘റാസ് അംബിഷൻ സൂപ്പർ കപ്പ്-2023’ ഈ മാസം 24, 25 തീയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
റാസ് അംബിഷൻ വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും എ.ആർ എൻജിനീയറിങ് റണ്ണേഴ്സ് പ്രൈസ് മണിക്കും വാട്ടർ ഡെക്ക് ഇൻഡസ്ട്രിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടക്കുന്ന മത്സരം യാംബു റദ്വ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ യാംബുവിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ ടീമുകൾ മാറ്റുരക്കുമെന്നും എവർ ഗ്രീൻ എഫ്.സി ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

