ജനാധിപത്യം വീണ്ടെടുക്കാൻ മതേതരെഎക്യം അനിവാര്യം -കെ.എം.സി.സി
text_fieldsദമ്മാം: ഇന്ത്യ രാജ്യം ഫാഷിസ്റ്റ് ഭരണത്തിൻ കീഴിൽ അതിെൻറ ആത്മാവ് നഷ്ടമായി കൊണ്ടിരിക്കുകയാണെന്നും അത് വീണ്ടെടുക്കാൻ മതേതര -ജനാധിപത്യ കഷികളുടെ ഏകീകരണത്തിലൂടെ മാത്രമേ സാധ്യമാകുെവന്ന് കെ.എം.സി.സി ദമ്മാം ഖുദിരിയ യൂണിറ്റി കമ്മറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് ദേശിയ കാമ്പയിൻ ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു.
രാജ്യത്തു വർധിച്ചു വരുന്ന അസഹിഷ്ണുതയെ നേരിടാൻ, ജനാധിപത്യ മാർഗത്തിലുള്ള സമര പോരാട്ടങ്ങൾ മാത്രമാണ് പരിഹാരം എന്ന് സംഗമം ഉദ്ഘാടനം ചെയ്ത കിഴക്കൻ പ്രവിശ്യ കെ.എം.സി.സി സെക്രട്ടറി അഷ്‌റഫ് ആളത്ത് അഭിപ്രായപെട്ടു. ഷൗക്കത്ത് ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. പി.എം മുനീബ് ഹസൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ.റഹീം, ഷഹീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. താഹാ പട്ടാമ്പി സ്വാഗതവും നദീർ നന്ദിയും പറഞ്ഞു. സലിം ഉമ്മുൽ ഖുറാ, ഷാജഹാൻ, പി.സി മജീദ്, വഹാബ് എന്നിവർ നേതൃത്വം നൽകി.
