മാനുഷിക മൂല്യം മുറുകെ പിടിക്കണം -അബ്്ദുൽ ശുക്കൂര്‍ അല്‍ഖാസിമി 

08:56 AM
18/05/2018

ജിദ്ദ: വർഗീയതയും, അക്രമവും വർധിക്കുകയും, പരസ്പര വിശ്വാസം തകരുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍, മനുഷ്യ ഹൃദയങ്ങള്‍ തമ്മിലുളള അകലം കുറക്കുന്നതിന് മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്ന് ഓൾ ഇന്ത്യ മുസ്​ലിം പേഴ്സണൽ ലോ ബോർഡ്​ എക്സിക്യൂട്ടീവ് അംഗം അബ്്ദുൽ ശുക്കൂര്‍ അല്‍ഖാസിമി. കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന്‍ (കെ.എം.ജെ.എഫ് ) ജിദ്ദ ഘടകം ശറഫിയ്യ സുല്‍ത്താന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കെ.എം.ജെ.എഫ് ജിദ്ദ ഘടകം പ്രസിഡൻറ് ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറയുടെ അധ്യക്ഷതയില്‍ കൂടിയ മാനവ സൗഹാർദ്ദ സംഗമം കെ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഗോപി നെടുങ്ങാടി ആമുഖ പ്രസംഗം നടത്തി. റോബി തോമസ്​, അനില്‍ കുമാര്‍, നാസര്‍ വെളിയങ്കോട് , നസീര്‍ ബാവ കുഞ്ഞ്, അബ്​ദുറസാഖ് മമ്പുറം, സലാം പോരുവഴി, ദിലീപ് താമരക്കുളം, അബ്്ദുൽ ലത്തീഫ് മൗലവി എന്നിവർ സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജനറല്‍ സെക്രട്ടറി ഷാനവാസ് റഷാദി പള്ളിക്കലിന് സൗദി പട്ടാള മേധാവി അബൂ അബ്്ദുറഹ്​മാൻ ബൻദർ ബിൻ  മുഹമ്മദ് അൽ മുഅല്ലിമി മൊമെ​േൻറാ. കറ്റാനം കൂട്ടായ്മക്ക് വേണ്ടി പ്രസിഡൻറ് സക്കീര്‍ ഹുസൈന്‍ അമ്പഴയില്‍ അബ്്ദുൽ  ശുക്കൂര്‍ മൗലവിയെ ആദരിച്ചു.  ഷാനവാസ് റഷാദി പള്ളിക്കല്‍ സ്വാഗതവും, വിജാസ് ഫൈസി ചിതറ നന്ദിയും പറഞ്ഞു.


 

Loading...
COMMENTS