വിജയാഘോഷം സംഘടിപ്പിച്ചു

11:40 AM
16/05/2018

ജിദ്ദ: ഈ വർഷത്തെ സിഫ് ഫുട്​ബാൾ ബി ഡിവിഷൻ വിജയികളായ അൽഹാസ്മി ന്യൂകാസിൽ എഫ്.സി വിജയാഘോഷവും ക്ലബ് വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ടി.എം മുസ്തഫ അധ്യക്ഷത വഹിച്ചു. സിഫ് സെക്രട്ടറി ഷബീർ ലവ ഉദ്ഘാടനം ചെയ്തു. സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര മുഖ്യതിഥിയായിരുന്നു.

അൽഹാസ്മി പ്രതിനിധികളായ എം.പി അബ്്ദുൽ ഗഫൂർ, ഉസ്മാൻ വയനാട്, കോച്ചുമാരായ സലീം കെൽട്രോൺ, ഷക്കീർ സ്​റ്റുഡിയോ, മുൻ സന്തോഷ് ട്രോഫി താരങ്ങളായ സഹീർ, സുനിൽ, ഈസ്​റ്റേൺ ക്ലബ് അംഗങ്ങളായ ശരീഫ് കണ്ണമംഗലം, പി.എം.എ ഗഫൂർ എന്നിവർ സംസാരിച്ചു. ബേബി നീലാമ്പ്ര, ഷബീർ ലവ, അയ്യൂബ് ചെർപ്പുളശ്ശേരി, അബ്്ദുൽ ഗഫൂർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.എൻ സൽമാൻ, വി.ടി ബഷീർ, ടി.പി സൽമാൻ ഫാരിസ്, ടി.പി നാസർ എന്നിവർ പൊന്നാടയണിയിച്ചു.

കോച്ചുമാർക്കുള്ള മെമ​േൻറാകൾ അബ്്ദുൽ ഗഫൂർ, ഉസ്്മാൻ വയനാട് എന്നിവർ വിതരണം ചെയ്തു. ഷബീർ കൊട്ടപ്പുറത്തി​​െൻറ നേതൃത്വത്തിലുള്ള ഗാനമേളയും അംഗങ്ങളുടെ ഫുട്ബാൾ, വടംവലി, ഷൂട്ടൗട്ട് തുടങ്ങിയ വിവിധ മൽസരങ്ങളും അരങ്ങേറി. ടി.പി സുനീർ സ്വാഗതവും യു.പി ഇസ്ഹാഖ് നന്ദിയും പറഞ്ഞു.സി.വി ഷാനവാസ്, അസീസ് തൂവ്വക്കാട്, ഫിറോസ് ഉള്ളാടൻ, വി.എ അഹമ്മദ് റിയാസ്, പി.വി സഫീർ, പി. ഷാജു, സഫ്്വാൻ മുത്തന്നൂർ, പി. നവാബ്, പി.കെ മുസ്തഫ, വി.ടി മുഹമ്മദ്, അബ്്ദു എം.സി, സിദ്ദീഖ് പി.എൻ, പി.ടി നബീൽ തുടങ്ങിയവർ നേതൃത്വം നൽകി.

Loading...
COMMENTS