മലയാളി ജിദ്ദ പ്രവാസിരത്‌ന  പുരസ്‌കാരം സമ്മാനിച്ചു

10:33 AM
15/05/2018

ജിദ്ദ: പ്രവാസ ലോകത്തെ സാമൂഹിക സേവന രംഗത്ത് 35 വര്‍ഷം പിന്നിട്ടവര്‍ക്ക് മലയാളി ജിദ്ദ ഏര്‍പ്പെടുത്തിയ പ്രവാസിരത്‌ന പുരസ്‌കാരം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്​മാന്‍ ശൈഖ് സമ്മാനിച്ചു. കെ.പി മുഹമ്മദ്കുട്ടി, അബ്ബാസ് ചെമ്പന്‍, വി.കെ റഊഫ്, സലാഹ് കാരാടന്‍, പി.വി ഹസന്‍ സിദ്ദീഖ് ബാബു, തോമസ് മാത്യു വൈദ്യന്‍, മുഹമ്മദലി മുസ്‌ലിയാരകത്ത് എന്നിവര്‍ക്കാണ് പുരസ്‌കാരം സമ്മാനിച്ചത്. മാധ്യമം എക്സിക്യുട്ടീവ് എഡിറ്റർ വി.എം ഇബ്രാഹിം, പി.എം.മായിൻകുട്ടി (മലയാളം ന്യുസ്), രായിൻകുട്ടി നീറാട് എന്നിവർ ജൂറി അംഗങ്ങളായിരുന്നു.

പ്രവാസികളെ പോലെ നയതന്ത്ര കാര്യാലയങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനകരമാണെന്നും സാമൂഹിക പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിൽ സന്തോഷവും ചാരിതാർഥ്യവുമുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്​മാന്‍ ശൈഖ് പറഞ്ഞു. ജൂറിഅംഗം പി.എം മായിന്‍കുട്ടി, മീഡിയ ഫോറം പ്രസിഡൻറ് ഹസന്‍ ചെറൂപ്പ, കെ.എം.ഐ മേത്തര്‍, വി.പി ഹിഫ്‌സുറഹ്മാന്‍, സി.എം അഹമ്മദ് ആക്കോട് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ശാഹിദ് ആലം, പാസ്‌പോര്‍ട് കോണ്‍സുല്‍ ആനന്ദ്കുമാര്‍, വൈസ്‌കോണ്‍സുല്‍ സുരേഷ് റാവു, ബോബി, ഇന്ത്യന്‍സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ശംസുദ്ദീൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. സി.കെ ഷാക്കിര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും വി.പി സിയാസ് നന്ദിയും പറഞ്ഞു. 

Loading...
COMMENTS