Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്്റ്റൽ മലയാളി അസോ. വാർഷികം ആഘോഷിച്ചു 

text_fields
bookmark_border
ക്രിസ്്റ്റൽ മലയാളി അസോ. വാർഷികം ആഘോഷിച്ചു 
cancel

യാമ്പു: യാമ്പു ക്രിസ്്റ്റൽ കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ  ക്രിസ്​റ്റൽ മലയാളി അസോസിയേഷൻ പതിനൊന്നാമത് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  പ്രസിഡൻറ് സലിം കോയക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിസ്്റ്റൽ സേഫ്റ്റി വകുപ്പിലെ ഉദ്യോഗസ്ഥനായ സജി ജോൺ സേഫ്റ്റി ബോധവത്‌കരണ ക്ലാസ് നടത്തി. പ്ലസ് ടു പരീക്ഷയിൽ  ഉന്നത വിജയം നേടിയ കമ്പനി ജീവനക്കാര​​​െൻറ മകൾ കൃഷ്ണ പ്രതാപിനെ ചടങ്ങിൽ ആദരിച്ചു.  

സാബു വെള്ളാരപ്പിള്ളി അവതരിപ്പിച്ച 'മല്ലു ടോക്', കുട്ടികൾ  അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മിഴിവേകി.  സോജി ജേക്കബ്, ഒ.പി സുബൈർ, ഷംസുദ്ദീൻ, ബ്രിൻദ സോജി, ബിന്ദു സുഭാഷ്, നിഷിലാൽ, റിൻസി റെലീഷ്, ആസാദ്, ബഷീർ കപ്പക്കാടൻ, അജ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നിയാസ് യൂസുഫ് നന്ദി പറഞ്ഞു.   

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-saudi-gulf news
Next Story