Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകരുളായി...

കരുളായി ബ്ലാസ്​റ്റേഴ്സിന് കിരീടം

text_fields
bookmark_border
ജിദ്ദ: കെ.പി.എസ് സോക്കർ നൈറ്റ് 2018 ജിദ്ദ ഹറാസാത്തിൽ സമാപിച്ചു. ഫൈനലിൽ അഞ്ചിനെതിരെ ഏഴു ഗോളുകൾക്ക് ജി.എസ് പുള്ളിയിൽ ടീമിനെ തോൽപ്പിച്ച് കരുളായി ബ്ലാസ്​​റ്റേഴ്സ് കിരീടം ചൂടി. കരുളായി പ്രവാസി സംഘം  ജിദ്ദാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ്​ ‘സോക്കർ നൈറ്റ്’ സംഘടിപ്പിച്ചിരുന്നത്. കരുളായി ബ്ലാസ്​റ്റേഴ്സ്, ജി.എസ് പുള്ളിയിൽ, റോയൽ സി കുളവട്ടം, വൈ എഫ് സി വലമ്പുറം എന്നീ ടീമുകളായിരുന്നു അവസാന റൗണ്ടിൽ ഏറ്റുമുട്ടിയത്. 
കെ.പി.എസ് പ്രസിഡൻറ്​ സി.പി മുഹമ്മദ് കുട്ടി വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. റണ്ണറപ്പിനുള്ള ട്രോഫി ചുള്ളിയൻ അമീർ പുള്ളിയിൽ ടീമിന്​ നൽകി. മാൻ ഓഫ് ദി ടൂർണമ​െൻറ്​ ട്രോഫി ബ്ലാസ്​റ്റേഴ്സി​​െൻറ നൗഷാദ് വാരിക്കലിന് വടക്കൻ ഹംസ സമ്മാനിച്ചു. അഞ്ചുവീതം ഗോളുകൾ നേടി ബ്ലാസ്​റ്റേഴ്സി​​െൻറ മുൻഫർ, ശിഹാബ് എന്നിവർ ടോപ് സ്കോറർമാരായി. മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി ജി.എസ് പുള്ളിയിൽ ടീമി​​െൻറ കെ.പി സക്കീർ കെ.സി അബ്​ദുൽ ഖാദറിൽ നിന്ന്​ ഏറ്റുവാങ്ങി.കോഒാഡിനേറ്റർ ശിഹാബ് അല്ലിപ്ര, കൺവീനർ മുർശിദ് പുള്ളിയിൽ, കെ.പി.എസ് സെക്രട്ടറി നാസർ കരുളായി, മുഹമ്മദ് പികെ, അബ്റാർ എന്നിവർ നിയന്ത്രിച്ചു. തുടർന്ന് വടക്കൻ ഹംസയുടെ നേതൃത്വത്തിൽ സംഗീത പരിപാടിയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsevents
News Summary - events-saudi-gulf news
Next Story