Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘മുക്കത്തിെൻറ പാട്ടൊലി 2017’ സംഘടിപ്പിച്ചു
text_fieldsbookmark_border
ജിദ്ദ: മുക്കം, കൊടിയത്തൂര്‍, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി പ്രദേശങ്ങളിലുള്ളവരുടെ ജിദ്ദ കൂട്ടായ്മയായ മാക് ജിദ്ദ ‘മുക്കത്തിെൻറ പാട്ടൊലി 2017’ സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കാൻ സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദയിലെ പ്രമുഖ ഗായകർ അണി നിരന്നു. അബ്ദുല്‍മജീദ് നഹ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പഞ്ചായത്ത് പാലിയേറ്റീവ് കെയറിന് ആംബുലന്‍സ് ഉള്‍പ്പെടെ പ്രവാസികള്‍ക്കിടയിലും നാട്ടിലുമായി നിരവധി സാമൂഹിക പ്രവര്‍ത്തങ്ങള്‍ നടത്തിയതായി പ്രസിഡൻറ് അഷറഫ്അലി വയലില്‍ അറിയിച്ചു. മുക്കം സ്വദേശി മുജീബ് റഹ്മാെൻറ ജയില്‍ മോചനം സാധ്യമാക്കുന്നതില്‍ സജീവ പങ്കു വഹിച്ച ഹിഫ്സുറഹ്മാൻ കോഴിക്കോട്, അഷ്റഫ് പുളിക്കല്‍, ജലീല്‍ കണ്ണമംഗലം, അബ്ദുറഹ്മാന് വണ്ടൂര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. കെ.ടി.എ. മുനീര്‍, ഇസ്മായില്‍ കല്ലായി, സി.കെ. ഷാക്കിര്‍ തുടങ്ങിയവര്‍ ആശംസ നേർന്നു. മുജീബ് ഉമ്മിണിയില്‍ സ്വാഗതവും ഗഫൂര്‍ ചാലില്‍ നന്ദിയും പറഞ്ഞു.
Next Story
