ഖുർആൻ വിജ്ഞാന മത്സരം: സമ്മാനം വിതരണം ചെയ്തു
text_fieldsജിദ്ദ: ജംഇയ്യത്തുൽ അൻസാറിെൻറ ആഭിമുഖ്യത്തിൽ ജിദ്ദയിലെ പ്രവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ വിഭാഗത്തിൽ ഫാദിൽ ഷാഹുൽ ഹമീദ് (വളപട്ടണം), മുഹമ്മദ് ഫർഹാൻ (കൊല്ലം), അബ്ദുൽ ബാസിത് (പാണക്കാട്) ആയിശ വഫ (മക്കരപ്പറമ്പ്), എന്നിവരും ജൂനിയർ വിഭാഗത്തിൽ അസീൽ ഷിഹാബ് (കരുവാരകുണ്ട്), മുഹമ്മദ് ഷഹീൽ (പാണ്ടിക്കാട്), മുഹമ്മദ് ആദിൽ അഹമ്മദ് (ഹൈദരാബാദ്), ദിയ സമീർ (മക്കരപ്പറമ്പ് ) എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
കൂടാതെ ഹിബ ഹനാൻ, സന ഇഖ്‌ബാൽ അഹമ്മദ്, ഫാത്തിമ ഫിദ, മുഹമ്മദ് ഫാദി സമീർ, ഹനാൻ ഹിഫ്‌സുറഹ്മാൻ, ഷാനിദ്, ഹൈഫ അൻജും ഛഗ്ല എന്നിവർ സീനിയർ വിഭാഗത്തിലും അബ്്ദുൽ ഹാദി, നിദ പറവത്ത്, ഈമാൻ അൻജും ഛഗ്ല, സൈബ സയാൻ, അമീർ ഷിഹാബ്, ആയിശ അബ്ദുൽ ലത്തീഫ്, ശയാൻ അബ്ദുൽ ലത്തീഫ്, മുഹമ്മദ് അലിഫ് അഹമ്മദ്, അദ്നാ ഹമീദ്, ഫാത്തിമ ഷസ, ഷിസ ഹലീമ, എന്നിവർ ജൂനിയർ വിഭാഗത്തിലും പ്രോത്സാഹന സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് ലാപ് ടോപ് ആയിരുന്നു സമ്മാനമായി നൽകിയത്. സമ്മാനദാത്തോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ കെ. കെ. യഹ്‌യ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് മൗലവി ഉദ്ഘാടനം നിർവഹിച്ചു.
വി.പി. അലി, അബ്്ദുൽ കരീം ഫൈസി, അബ്ദുൽ ഗഫൂർ വളപ്പൻ, അബ്ദു സുബ്ഹാൻ, മുഹമ്മദ് ഇബ്ൻ എന്നിവർ സംസാരിച്ചു. എം. എ കരീം സ്വാഗതവും ഇസ്മായിൽ പുള്ളാട്ട് നന്ദിയും പറഞ്ഞു. മുഹമ്മദ് ഫർഹാൻ ഖിറാഅത് നടത്തി, ഫസൽ റഹ്മാൻ മേലാറ്റൂർ, അലിയാർ കെ. എം, ഫാസിൽ തിരൂർ, റഷീദ് കുഞ്ഞു, അഷ്‌റഫ് തിരൂരങ്ങാടി, ശരീഫ് പരപ്പൻ, ഇസ്‌ഹാഖ് പറപ്പൂർ, മനാഫ് ഐക്കരപടി മുഫീദ് അത്തിമണ്ണിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
