എസ്.വൈ.എസ് ഏകദിന പഠന ക്യാമ്പ് രജിസ്േട്രഷൻ തുടങ്ങി
text_fieldsറിയാദ്: സുന്നി യുവജന സംഘം (എസ്.വൈ.എസ്) റിയാദ് സെൻട്രൽ കമ്മിറ്റി പ്രവർത്തകർക്കായി നടത്തുന്ന ‘ഒരുക്കം 2017’ പഠന ക്യാമ്പിെൻറ രജിസ്േട്രഷൻ ഉദ്ഘാടനം ചെയ്തു. ബത്ഹയിലെ സഫാമക്ക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷാനവാസ് ആറളം ക്യാമ്പ് അംഗത്വ അപേക്ഷ മുജീബ് ഫൈസി കാട്ടുമുണ്ടക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രവർത്തകർക്ക് സംഘടനാ പഠനം, വ്യകതിത്വ വികസനം, ആത്്മീയ ഉന്നതി, കർമ നിരത തുടങ്ങിയ ഗുണങ്ങൾ പകർന്ന് ഒരു മാതൃകാ പ്രവർത്തകനായി സമൂഹത്തിനും നാടിനും ഉപകരിക്കുന്നതിനായി വളർത്തിയെടുക്കുക എന്നിവയാണ് ക്യാമ്പിെൻറ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 0557930826, 0509232118 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. എസ്.വൈ.എസ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബുബക്കർ ഫൈസി വെള്ളില അധ്യക്ഷത വഹിച്ചു.
യോഗം മുഹമ്മദ് കോയ വഫി ഉദ്ഘാടനം ചെയ്തു. സൈതലവി ഫൈസി പനങ്ങാങ്ങര, അസ്ലം അടക്കാത്തോട്, സുബൈർ ഹുദവി വളിമുക്ക്, മുഹമ്മദ് കളപ്പാറ, റാഷിദ് കോട്ടുമല, ശിഹാബ് പള്ളിക്കര, അബ്്ദുറഹ്മാൻ സി.കെ മേൽമുറി, മുഹമ്മദ് സാലിഹ് അമ്മിണിക്കാട്, ഇബ്രാഹിം മഞ്ചേശ്വരം, കുഞ്ഞിപ്പ തവനൂർ, മുഹമ്മദ് കണ്ണുർ എന്നിവർ പെങ്കടുത്തു.
അബ്്ദുൽ അസീസ് വാഴക്കാട് സ്വാഗതവും അലി െതയ്യാല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
