ലീഗ് മാർച്ച് ചെറുത്തുനിൽപ്പിെൻറ വിളംബരം -കെ.എം.സി.സി
text_fieldsദമ്മാം: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗീയ ഫാഷിസമെന്നും മതേതര ഇന്ത്യക്കായി മുസ്ലിം ലീഗ് നടത്തുന്ന പോരാട്ടങ്ങളോട് പങ്കുചേരാൻ ജനാധിപത്യ വിശ്വാസികൾ തയാറാകണമെന്നും കെ.എം.സി.സി ഐക്യദാർഢ്യ സമ്മേളനം ആഹ്വാനം ചെയ്തു. മുസ്ലിം ലീഗ് നടത്തുന്ന പാർലമെൻറ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദമ്മാം സെൻട്രൽ കമ്മിറ്റിയാണ് സംഗമം സംഘടിപ്പിച്ചത്. പ്രസിഡൻറ് കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.
പ്രവിശ്യ സെക്രട്ടറി അശ്റഫ് ആളത്ത് ഉദ്ഘാടനം ചെയ്തു. സാജിദ് ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. മാലിക് മഖ്ബൂൽ, റഹ്‌മാൻ കാരയാട്, മുനീബ് ഹസൻ എന്നിവർ സംസാരിച്ചു. സകരിയ്യ ഫൈസി, ഇബ്രാഹീം മൗലവി, റഹീം തൃശൂർ, ഫൈസൽ ഇരിക്കൂർ, അബ്ദുൽ നാസർ കോഴിക്കോട്, മുഹമ്മദ്‌കുട്ടി തിരൂർ, മഹ്മൂദ് പൂക്കാട്, ജൗഹർ കുനിയിൽ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി മുജീബ് കൊളത്തൂർ സ്വാഗതവും സലാം മുയ്യം നന്ദിയും പറഞ്ഞു.
