Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനവോദയ റിയാദ്​ ബീഫ്​...

നവോദയ റിയാദ്​ ബീഫ്​ ഫെസ്​റ്റ്​ സംഘടിപ്പിച്ചു

text_fields
bookmark_border
നവോദയ റിയാദ്​ ബീഫ്​ ഫെസ്​റ്റ്​ സംഘടിപ്പിച്ചു
cancel

റിയാദ്​: മനുഷ്യ​​​െൻറ ഭക്ഷണസ്വാതന്ത്ര്യത്തിൽ പോലും കൈകടത്തുന്ന സംഘ്​പരിവാർ ഫാഷിസത്തിന്​ എതിരെ നവോദയ റിയാദ്​ സാംസ്​കാരിക വേദി ബീഫ്​ ഫെസ്​റ്റ്​ നടത്തി പ്രതിഷേധിച്ചു. ‘എ​​​െൻറ ഭക്ഷണം, എ​​​െൻറ അവകാശം, എ​​​െൻറ സ്വാതന്ത്ര്യം’ എന്ന പേരിൽ നടന്ന പരിപാടി എഴുത്തുകാരൻ എം. ഫൈസൽ ഉദ്​ഘാടനം ചെയ്​തു. ​ബ്രാഹ്​മണ്യം എങ്ങനെയാണോ ആഹാരശീലം കൊണ്ട്​ ദലിതനെ അപരവത്​കരിച്ചത്​ അതേവിധമാണ്​ മുസ്​ലിമുകളെയും കമ്യൂണിസ്​റ്റുകാരേയും അന്യവത്​കരിച്ച്​ ഹിന്ദുരാഷ്​ട്ര നിർമിതിയിലേക്ക്​ ഇന്ത്യയെ നയിക്കാനുള്ള ശ്രമമാണ്​ സംഘ്​പരിവാർ നടത്തുന്നതെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. നവോദയ സെക്രട്ടറി രവീന്ദ്രൻ വിഷയം അവതരിപ്പിച്ചു. ഇതോടൊപ്പം ബീഫ്​ കറിവെച്ച്​ വിതരണം ചെയ്യുകയും ചെയ്​തു.

സാംസ്​കാരിക കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗോമാംസ നിരോധന പശ്ചാത്തലത്തിൽ നോവലിസ്​റ്റ്​ ബീന എഴുതിയ ‘കലിഭാരതം’ എന്ന കഥയെ വിജയകുമാർ ചടങ്ങിൽ അവതരിപ്പിച്ചു. ദീപ ജയകുമാർ, ഉദയഭാനു, അഹ്​മദ്​ മേലാറ്റൂർ, സുരേഷ്​ സോമൻ, സിദ്ദീഖ്​ കൊണ്ടോട്ടി, റസൂൽ സലാം, ജ്യോതി സതീഷ്​, മനോഹരൻ, ഷാജു കുമ്മിൾ, നിധിൻ, അബ്​ദുൽ റഷീദ്​, ഹാരിസ്​ എന്നിവർ സംസാരിച്ചു. കൺവീനർ ഷൈജു ചെമ്പൂര്​ സ്വാഗതവും ഹേമന്ത്​ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsevents
News Summary - events-saudi-gulf news
Next Story