Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘പ്രവാസിയും തൊഴിലവസരങ്ങളും’ ടോക് ഷോ സംഘടിപ്പിച്ചു.
text_fieldsbookmark_border
ജിദ്ദ: അഹ്ലം ജിദ്ദയുടെ കീഴില്‍ ‘പ്രവാസിയും തൊഴില്‍ അവസരങ്ങളും’ എന്ന വിഷയത്തില്‍ ടോക് ഷോ സംഘടിപ്പിച്ചു. ശിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ഒ.ഐ.സി.സി െവസ്റ്റേൺ റീജൻ പ്രസിഡൻറ് കെ.ടി.എ മുനീര്‍, നവോദയ പ്രസിഡൻറ് ഷിബു തിരുവനന്തപുരം, പ്രവാസി സാംസ്കാരിക വേദി വൈസ് പ്രസിഡൻറ് ഇസ്മായില്‍ കല്ലായി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡൻറ് അഷറഫ് മൊറയൂര്‍, ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂര്‍, സിയാട്ട ചെയര്മാന് കെ.സി അബ്ദുറഹ്മാന്, അല്‍മാസ് കംപ്യൂട്ടേഴ്സ് എം.ഡി മുഹമ്മദലി ഒവുങ്ങൽ എന്നിവര്‍ പങ്കെടുത്തു. അമീര്‍ ഷാ പാണ്ടിക്കാട് സ്വാഗതവും അഫ്സൽ നാറാണത്ത് നന്ദിയും പറഞ്ഞു. ഹനീഫ ഇയ്യം മടക്കല്‍ അവതാരകനായിരുന്നു.
Next Story
