കലാ സാംസ്‌കാരിക പരിപാടികളിൽ മതിമറന്ന് സന്ദർശകർ
text_fieldsയാമ്പു: പതിമൂന്നാം യാമ്പു പുഷ്പ മേളയിലെ കലാ സാംസ്കാരിക പ്രകടനങ്ങൾ കാണാൻ സന്ദർശകരുടെ പ്രവാഹം. രാത്രി നടക്കുന് ന സ്റ്റേജ് ഷോയിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാ സാംസ്കാരിക പരിപാടികൾ അരങ്ങു തകർക്കുകയാണ്. വാരാന്ത്യ അവ ധി ദിനങ്ങളിൽ മാജിക് ഷോ അടക്കം നടക്കുന്ന വേറിട്ട സ്റ്റേജ് പ്രോഗ്രാമുകൾ കാണാൻ നിറഞ്ഞ സദസ്സാണിവിടെ. കാണികൾക്ക് വിശാലമായ സൗകര്യങ്ങൾ ഒരുക്കിയതിനാൽ സന്ദർശകരുടെ ബാഹുല്യം പരിപാടികൾക്കിടെ ഒരു തടസ്സവും ഉണ്ടാക്കുന്നില്ല. മിക്ക ദിവസങ്ങളിലും കുട്ടികളുടെ വിവിധ മത്സരങ്ങളും സംഗീത പരിപാടികളും സജീവമായി തുടരുന്നുണ്ട്.
യാമ്പു പുഷ്പോത്സവത്തിെൻറ പകുതി ഭാഗം പിന്നിട്ടു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ മേളക്ക് സമാപനമാവും. പൂക്കളുടെ ചാരുതയേറിയ കാഴ്‌ചകൾ കാണാനെത്തുന്നവർക്ക് ഉല്ലാസത്തിനുള്ള ധാരാളം അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങളോടൊത്ത് വിനോദ പരിപാടികൾ ആസ്വാദിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും നഗരിയിൽ ഒരു പോലെ ഉത്സവ പ്രതീതിയാണ്. സൗദി കലാകാരന്മാർ അണി നിരന്ന് അവതരിപ്പിച്ച ‘അർദ’ നൃത്തം ശ്രദ്ധേയമായിരുന്നു. പാട്ടിെൻറയും വാദ്യമേളത്തിെൻറയും അകമ്പടിയോടെ അവതരിപ്പിക്കുന്ന ‘അർദ’ യിൽ ഇരുഭാഗത്തും കലാകാരന്മാർ അണി ചേർന്ന് വാളും കത്തിയുമായാണ് ചുവടു വെക്കുന്നത്.
സൗദികളുടെ ആഘോഷ വേളകളിലും സാംസ്‌കാരിക പരിപാടികളിലുമാണ് ഈ കലാരൂപം കൂടുതലായി അവതരിപ്പിക്കപ്പെടുന്നത്. രാജ്യത്തെ സാംസ്‌കാരിക പ്രവർത്തനങ്ങൾ സജീവമാക്കാനും അറബ് സമകാലീന കലയുടെ പ്രോത്സാഹനവും ലക്ഷ്യം വെച്ചാണ് മേളകളിൽ ഇപ്പോൾ വിനോദ പരിപാടികൾ കൂടുതൽ സജീവമാക്കിയിട്ടുള്ളത്.
സൗദിയിലെ കലാസ്വാദന രംഗത്തെ പുതിയ മാറ്റം വമ്പിച്ച സ്വീകാര്യതയോടെയാണ് സ്വദേശി യുവതി യുവാക്കൾ വരവേൽക്കുന്നത്. കലാകാരന്മാരും ആസ്വാദകരും സംഗമിക്കുന്ന വിവിധ പരിപാടികളിലൂടെ ജീവിത നിലവാരം ഉയർത്താനും പുതിയ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക വഴി ധാരാളം തൊഴിലവസരങ്ങളും സ്വദേശികൾക്ക് വരുമാനമാർഗങ്ങൾ സൃഷ്ടിക്കുക കൂടി ബന്ധപ്പെട്ടവർ ലക്ഷ്യം വെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
