‘എവ’ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ എംപവറിങ് വുമൺസ് അലയൻസ് സ്വാതന്ത്ര്യദിനാഘോഷത്തിൽ നടന്ന കുട്ടികളുടെ റാലി
ജിദ്ദ: എംപവറിങ് വുമൺസ് അലയൻസിെൻറ (എവ) ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഹരാസാത്തിലെ അൽ റീഫ് ഇസ്തിരാഹയിൽനടന്ന പരിപാടികളിൽ നിരവധി പേർ സംബന്ധിച്ചു. സ്വാതന്ത്ര്യസമരത്തിെൻറ ചരിത്രവും ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യവും സ്വാതന്ത്ര്യത്തിെൻറ മൂല്യങ്ങളും അനുസ്മരിച്ചുകൊണ്ട് സുനിൽ സയ്ദ് സംസാരിച്ചു. ഇൽഫാ അമീന സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ റാലിയും വിവിധ വിനോദ, കായിക മത്സരങ്ങളും ആഘോഷങ്ങൾക്ക് ആവേശം പകർന്നു. ഗാനസന്ധ്യയ്ക്ക് ജമാൽ പാഷ നേതൃത്വം നൽകി. മാസിൻ ജമാൽ പാഷ, സോഫിയ സുനിൽ, സഹീർ മാഞ്ഞാലി, റാഫി ആലുവ, നാസർ മോങ്ങം, സിമി അബ്ദുൽ ഖാദർ, ഹസീന അഷ്റഫ്, അഫ്ര സബീൻ റാഫി, ആയിഷ നാസർ, ശബാന കന്യാകുമാരി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജിന്നി ജോർജ് പരിപാടിയുടെ അവതാരകയായിരുന്നു. ജ്യോതി ബാബുകുമാർ, ഷൈമ, സോഫിയ സുനിൽ, സബീന റാഫി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നവാസ് ബീമാപ്പള്ളി, നിസാർ മടവൂർ എന്നിവർ സദസ്സിനെ നിയന്ത്രിച്ചു. ജയൻ കണ്ണൂർ ശബ്ദ, വെളിച്ച സംവിധാനങ്ങൾക്ക് നേതൃത്വം നൽകി.
കുടുംബിനികൾ വീടുകളിൽ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം വിഭവങ്ങൾ വിളംബി. ഗായികയും സാമൂഹികപ്രവർത്തകയുമായ സോഫിയ സുനിലാണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

