‘ഇവ’ ക്രിസ്മസ് - പുതുവത്സരാഘോഷം
text_fieldsഈസ്റ്റ് വെനീസ് അസോസിയേഷൻ ഫുട്ബാൾ പ്രവചന മത്സര വിജയിക്ക് സമ്മാനം വിതരണം ചെയ്തപ്പോൾ
റിയാദ്: ആലപ്പുഴ പ്രവാസി കൂട്ടായ്മ ‘ഈസ്റ്റ് വെനീസ് അസോസിയേഷൻ’ (ഇവ) സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ സുലെയിലുള്ള അൽ സൈഫിയ റസ്റ്റ് ഹൗസിൽ നടന്നു. കുട്ടികളുടെ കലാമത്സരങ്ങൾ, നൃത്ത പരിപാടികൾ എന്നിവയോടൊപ്പം റിയാദിലെ ഗായകർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. പരിപാടികൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ക്രിസ്മസ് അപ്പൂപ്പൻ സദസ്സിനെ ഹരം കൊള്ളിച്ചു. സുൽഫിക്കർ ആര്യാട് ആണ് സാന്റാേക്ലാസായി വേഷമിട്ടത്.
വൈകീട്ട് നടന്ന സാംസ്ക്കാരിക സമ്മേളനത്തിലും സമ്മാന വിതരണ ചടങ്ങിലും പ്രസിഡൻറ് ശരത് സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. ഫുട്ബാൾ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം നൗഷാദ് കറ്റാനം, സാനു മാവേലിക്കര, സുദർശന കുമാർ എന്നിവർ നിർവഹിച്ചു. ജയൻ കൊടുങ്ങല്ലൂർ, സിജു പീറ്റർ, സുരേഷ് ആലപ്പുഴ, ഹാഷിം ചീയാം വെളി, നിസാർ മുസ്തഫ, ബദർ കാസിം, ഷാജി പുന്നപ്ര, ആസിഫ് ഇഖ്ബാൽ, ധന്യ ശരത് എന്നിവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും മുഹമ്മദ് താഹിർ നന്ദിയും പറഞ്ഞു.
ഫാരിസ് സൈഫ്, ടി.എൻ.ആർ. നായർ, നാസർ കുര്യൻ, ജലീൽ പുന്നപ്ര, നൗമിതാ ബദർ, രാജേഷ് കമലാകരൻ, ഷാജഹാൻ ആലപ്പുഴ, സെബാസ്റ്റ്യൻ ചാർളി, അബ്ദുൽ ഹഖ്, കോയ നീർക്കുന്നം, റീന സിജു, നിസ നിസാർ, ഷാദിയ ഷാജഹാൻ, സുബിന ഫാരിസ്, ആനന്ദം ആർ. നായർ, മായാ ജയരാജ്, അമൽ രാജ്, ഷുക്കൂർ കാക്കാഴം, റിയാസ് കാക്കാഴം എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ധന്യ ശരത് അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

