Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യൂറോപ്യൻ യൂനിയൻ

text_fields
bookmark_border
പ്രാദേശിക സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയെന്ന് മുന്നറിയിപ്പ്
സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യൂറോപ്യൻ യൂനിയൻ
cancel

റിയാദ്​: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതി സായുധ സംഘം നടത്തിയ ആക്രമണങ്ങളെ യൂറോപ്യൻ യൂനിയൻ ശക്തമായി അപലപിച്ചു. സ്ത്രകളും കുട്ടികളും ഉൾപ്പെടെ 73 സാധാരണക്കാർ പരിക്കേൽക്കാൻ ഈ ആക്രമണങ്ങൾ കാരണമായിട്ടുണ്ട്.

ബ്രസ്സൽസിലെ യൂറോപ്യൻ എക്​സ്​റ്റേണൽ ആക്ഷൻ സർവീസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് യൂറോപ്യൻ യൂനിയൻ സൗദി അറേബ്യയോടുള്ള പൂർണ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. കൂടാതെ, പരിക്കേറ്റ എല്ലാവരുടെയും വേഗത്തിലുള്ള രോഗമുക്തിക്കും സംഘടന ആശംസകൾ നേർന്നു.

സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഇത് അന്താരാഷ്​ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യൂറോപ്യൻ യൂനിയൻ ഊന്നിപ്പറഞ്ഞു. ഈ ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും അപകടപ്പെടുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്​ടിക്കുന്നുവെന്നും മുന്നറിയിപ്പ് നൽകി.

യമനിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള ശ്രമങ്ങളെ ഈ തുടർച്ചയായ ആക്രമണങ്ങൾ തടസ്സപ്പെടുത്തുന്നതായി യൂറോപ്യൻ യൂനിയൻ വ്യക്തമാക്കി. യമനകത്തും പുറത്തുമുള്ള എല്ലാത്തരം ആക്രമണങ്ങളും ഉടനടി നിർത്തലാക്കാൻ ഹൂതികളോട്​ സംഘടന ആവശ്യപ്പെട്ടു.

ചെങ്കടലിലെ വാണിജ്യ കപ്പൽ ഗതാഗതത്തിന് നേർക്കുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും, യുനൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലി​െൻറ പ്രമേയങ്ങൾ പൂർണമായി പാലിക്കണമെന്നും യൂറോപ്യൻ യൂനിയൻ കർശനമായ ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - EU Condemns Houthi Attacks on Saudi Arabia
Next Story