Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യയിലേക്ക്​ സൗദി...

ഇന്ത്യയിലേക്ക്​ സൗദി പൗരന്മാർക്ക്​ ‘ഇ – ടൂറിസ്​റ്റ് വിസ’ അനുവദിക്കാൻ സാധ്യത

text_fields
bookmark_border
ഇന്ത്യയിലേക്ക്​ സൗദി പൗരന്മാർക്ക്​  ‘ഇ – ടൂറിസ്​റ്റ് വിസ’ അനുവദിക്കാൻ സാധ്യത
cancel
camera_alt????????? ??????? ???????? ????? ??????????? ???? ??????? ?????? ???????? ???? ????????? ?????? ?????? ????? ?????????????

റിയാദ്​: നാല്​ വർഷം മുമ്പ്​ ഇന്ത്യാ ഗവൺമ​െൻറ് നടപ്പാക്കിയ ഇ – ടൂറിസ്​റ്റ് വിസ (ഇ.ടി.വി) ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയെ ഉൾപ്പെടുത്തിയേക്കും. സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​െൻറ 19ന്​ ആരംഭിക്കുന്ന ഡൽഹി സന്ദർശന വേളയിൽ ഒപ്പുവെക്കുന്ന ടൂറിസം കരാറിൽ ഇക്കാര്യം ഉൾപ്പെടുമെന്നാണ്​ വിവരം​. അമീർ മുഹമ്മദി​​െൻറ സന് ദർശനത്തി​​െൻറ മുന്നോടിയായി റിയാദിലെത്തിയ ഇന്ത്യാ ടൂറിസം ഡയറക്​ടർ ജനറൽ സത്യജിത്​ രാജനാണ്​ ഇക്കാര്യം അറിയിച ്ചത്​. ഇന്ത്യൻ എംബസിയിൽ ടൂറിസം ഏജൻസികളുടെ യോഗത്തിൽ സംസാരിക്കു​േമ്പാഴാണ്​​ സൗദി വിനോദ സഞ്ചാരികൾക്ക്​ ഇന്ത്യയിലേക്ക്​ ഒാൺലൈൻ വിസ സൗകര്യം അനുവദിക്കാനുള്ള സാധ്യതയെ കുറിച്ച്​ അദ്ദേഹം വെളിപ്പെടുത്തിയത്​. ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്ന വിദേശികളിൽ വലിയൊരു പങ്ക് സൗദി അറേബ്യയിൽ നിന്നാണ്.

ടൂറിസം, ആരോഗ്യ ശുശ്രൂഷ, വ്യാപാരം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക്​ കാലങ്ങളായി സൗദിയിൽ നിന്ന്​ ആളുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ട്​. ഓൺലൈനായി വിസ കിട്ടുന്ന സൗകര്യം കൂടിയുണ്ടായാൽ യാത്രക്കാരുടെ എണ്ണം വൻതോതിൽ വർധിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2014 സെപ്റ്റംബറിലാണ് ഇന്ത്യ ഇ – ടൂറിസ്​റ്റ് വിസ സൗകര്യമേർപ്പെടുത്തിയത്​. നിലവിൽ 166 രാജ്യങ്ങളിലെ പൗരന്മാർക്ക്​ മാത്രമേ ഇൗ സൗകര്യം അനുവദിക്കുന്നുള്ളൂ. യു.എ.ഇ, ഒമാൻ, ഖത്തർ ഒഴികെ മറ്റ്​ ഗൾഫ്​ രാജ്യങ്ങൾ ഇൗ പട്ടികയിലില്ല.

ഇതിൽ​ മാറ്റം വരുമെന്നാണ്​ വിവരം. ഒാൺലൈൻ വിസ സൗകര്യം സൗദി പൗരന്മാർക്ക്​ കൂടി കിട്ടും വിധം പട്ടിക വികസിപ്പിക്കും. തുടക്കത്തിൽ 46 രാജ്യങ്ങൾക്കും പിന്നീട്​ ഘട്ടം ഘട്ടമായി പട്ടിക വിപുലപ്പെടുത്തി കൂടുതൽ രാജ്യങ്ങൾക്കും ഇ.ടി.വി അനുവദിച്ച്​ വരികയാണ്​. ഇത്​ ലഭിക്കാത്ത രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിലേക്ക്​ വരാൻ അതാതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ മുഖേന വിസ നേടണം. എംബസിയിലൊ പുറം കരാർ ഏജൻസിയിലൊ എത്തി വിരലടയാളമുൾപ്പെടെ അപേക്ഷ നൽകി കാത്തിരുന്ന്​ വിസ നേടാനുള്ള ബുദ്ധിമുട്ടുകൾ കാരണമാണ്​ ഇന്ത്യ മികച്ച വിനോദ സഞ്ചാര കേന്ദ്രമായിട്ടും അറബികൾ കൂടുതലായി സഞ്ചരിക്കാതിരിക്കുന്നത്​.

ഇലക്​ട്രോണിക്​ വിസ വരുന്നതോടെ ഇന്ത്യയെ വിനോദ സഞ്ചാര ലക്ഷ്യമാക്കുന്ന സൗദികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന്​ ടൂറിസം ഏജൻസി വൃത്തങ്ങളും ശരിവെക്കുന്നു. നിലവിൽ കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവയുൾപ്പെടെ ഇന്ത്യയിലെ 28 വിമാനത്താവളങ്ങളിലും അഞ്ച്​ തുറമുഖങ്ങളിലും ഒാൺലൈൻ വിസ സൗകര്യമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsetoursit
News Summary - etoursit-saudi-gulf news
Next Story