എടരിക്കോട് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി നിലവിൽവന്നു
text_fieldsസൈനുദ്ദീൻ കണിയത്ത് (ചെയർ.), സുബൈർ തൂമ്പത്ത് (പ്രസി.), സലാം ചെമ്പൻ (ജന.സെക്ര.), അബ്ദുല്ല തറമ്മൽ (ട്രഷ).
റിയാദ്: എടരിക്കോട് പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി നിലവിൽവന്നു. ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രസിഡൻറ് മജീദ് പരപ്പനങ്ങാടി യോഗം ഉദ്ഘടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എം.വി. ശുക്കൂർ, ട്രഷറർ സമദ് തെന്നല എന്നിവർ പങ്കെടുത്തു. നിരീക്ഷകൻ സിറാജ് ഊർപ്പായി ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അബ്ദുല്ല തറമ്മൽ നന്ദി പറഞ്ഞു.
ഭാരവാഹികൾ: സൈനുദ്ദീൻ കണിയത്ത് (ചെയർ.), സുബൈർ തൂമ്പത്ത് (പ്രസി.), സലാം ചെമ്പൻ (ജന.സെക്ര.), അബ്ദുല്ല തറമ്മൽ (ട്രഷ.), കെ.കെ. റഫീഖ്, നവാസ് തൈക്കാട്ട്, ഇൽയാസ് (വൈ.പ്രസി.), അഷ്റഫ് നെല്ലൊളി, സിദ്ദീഖ് കുറ്റിയിൽ, എ.ടി. സൽമാൻ (ജോ. സെക്ര.).

