പീസ് റേഡിയോ ദമ്മാം ആസ്ഥാനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി സന്ദർശിച്ചു
text_fieldsപീസ് റേഡിയോ ചാപ്റ്ററിന്റെ ഉപഹാരം ഇ.ടി മുഹമ്മദ് ബഷീർ എം.പി ക്ക് അർഷദ് ബിൻ ഹംസ കൈമാറുന്നു
ദമ്മാം: പാർലമെൻറ് അംഗം ഇ.ടി. മുഹമ്മദ് ബഷീർ ദമ്മാം പീസ് റേഡിയോ ആസ്ഥാനം സന്ദർശിച്ചു.
'ഇന്ത്യൻ സമകാലിക രാഷ്ട്രീയവും പിന്നാക്ക ന്യൂനപക്ഷ ആശങ്കകളും' എന്ന വിഷയത്തിൽ അദ്ദേഹം പീസ് റേഡിയോ 'കൂടിക്കാഴ്ച' എപ്പിസോഡിൽ സംവദിച്ചു. പീസ് റേഡിയോയുടെ സ്നേഹോപഹാരം അർഷദ് ബിൻ ഹംസ കൈമാറി.
റേഡിയോ ചാപ്റ്റർ പ്രതിനിധികളായ അനസ് വെമ്പായം, കെ.പി ഫവാസ്, അബ്ദുൽ അസീസ് കൊണ്ടോട്ടി, അശ്കർ പല്ലാരിമംഗലം, മുഹമ്മദ് റാസി കുറുപ്പത്ത്, കെ.എം.സി.സി ദമ്മാം മലപ്പുറം ജില്ല സെക്രട്ടറിജൗഹർ കുനിയിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

