‘എസ്പെരൻസ’ സീസൺ ടു കാമ്പയിൻ പ്രഖ്യാപനവും ‘ഹൃദ്യം’ ഫണ്ട് കൈമാറ്റവും
text_fieldsറിയാദ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് കാമ്പയിൻ പ്രഖ്യാപന ഉദ്ഘാടനം നിർവഹിക്കുന്നു
റിയാദ്: കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ‘എസ്പെരൻസ സീസൺ ടു’ കാമ്പയിന് തുടക്കം. ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് കാമ്പയിൻ പ്രഖ്യാപന ഉദ്ഘാടനം നിർവഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനാലി പാലത്തിങ്ങൽ ലോഗോ പ്രകാശനം നടത്തി. മണ്ഡലം പ്രസിഡൻറ് ബഷീർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു.
ആറുമാസം നീണ്ടുനിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായി വ്യത്യസ്തമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പാണക്കാട് കുടുംബത്തെ പ്രമേയമാക്കി സെമിനാർ, പ്രാദേശിക ചരിത്ര വർത്തമാനം, പുസ്തക പ്രകാശനം, ടെക്നിക്കൽ അവയർനസ് വർക്ക്ഷോപ്പ്, ബാലകേരളം, കലാകായിക മത്സരങ്ങൾ നടക്കും. പ്രഖ്യാപന സംഗമത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ജില്ല സെക്രട്ടറി യൂനുസ് നാണത്ത് തുടങ്ങിയവർ സംബന്ധിച്ചു.
കാമ്പയിൻ ഡയറക്ടറായി യൂനുസ് കൈതക്കോടൻ, കൺവീനറായി ഷുക്കൂർ വടക്കേമണ്ണ, ഫിനാൻസ് കമ്മിറ്റി അംഗങ്ങളായി മുജീബ് പൂക്കോട്ടൂർ, അബ്ദുറഹ്മാൻ മൊറയൂർ, ഷറഫു പൂക്കോട്ടൂർ എന്നിവരെ തെരഞ്ഞെടുത്തു. കാമ്പയിൻ വിശദീകരണം അമീറലി നിർവഹിച്ചു. കാമ്പയിനിന് മുന്നോടിയായി നടന്ന വാർഷിക ജനറൽ ബോഡിയിൽ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് യൂനുസ് തോട്ടത്തിൽ, ഫിനാൻസ് റിപ്പോർട്ട് യൂനുസ് കൈതക്കോടൻ എന്നിവർ അവതരിപ്പിച്ചു.
യൂനിറ്റ്തലം മുതൽ ജില്ലതലം വരെയുള്ള സംഘടനാ പ്രവർത്തനത്തിനായി മലപ്പുറം മുസ്ലിം ലീഗ് ജില്ല കമ്മിറ്റി നടപ്പാക്കിയ ‘ഹൃദ്യം’ പ്രവർത്തനത്തിന്റെ ഫണ്ട് മണ്ഡലം ഭാരവാഹികൾ ചേർന്ന് റിയാദ് കോഓഡിനേറ്റർ ഉസ്മാനാലി പാലത്തിങ്ങലിന് കൈമാറി. പരിപാടിയിൽ ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദ് സർവേ നീതി ഉറപ്പാക്കുക, സമാധാനം കാക്കുക എന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. മലപ്പുറം മണ്ഡലം ചെയർമാൻ ഷുക്കൂർ വടക്കേമണ്ണ പ്രമേയം അവതരിപ്പിച്ചു.
ഷൗക്കത്ത് പുൽപറ്റയുടെ ഖിറാഅത്തോടുകൂടി തുടങ്ങിയ പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹ്മാൻ സ്വാഗതവും ഷറഫു പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

