എസ്മ ചികിത്സാ ഉപകരണ അളവ് മാനദണ്ഡം നിശ്ചയിച്ചു
text_fieldsഅബൂദബി: സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സെൻററുകൾ എന്നിവിടങ്ങളിലെ ചികിത്സാ ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കുന്നതിന് എമിറേറ്റ്സ് സ്റ്റാൻഡേഡൈസേഷൻ-മെട്രോളജി അതോറിറ്റി (എസ്മ) അളവ് മാനദണ്ഡം നിശ്ചയിച്ചു. ജി.സി.സി തലത്തിൽ ആദ്യമായാണ് ചികിത്സാ ഉപകരണങ്ങളുടെ അളവ് മാനദണ്ഡം നിശ്ചയിക്കുന്നത്.
ചികിത്സാ ഉപകരണങ്ങളുടെ കൃത്യത നിരീക്ഷിക്കുന്നതിനുള്ള പതിവ് പരിശോധന ആരംഭിച്ചത് അറിയിക്കാൻ എസ്മ ജീവനക്കാർ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും സന്ദർശനം നടത്തിയതായി എസ്മ ഡയറക്ടർ ജനറൽ അബ്ദുല്ല ആൽ മഇൗനി അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശ സംരംക്ഷണം ഉറപ്പാക്കുന്നതിനും അവർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് നടപടി. ഇതു സംബന്ധിച്ച് നഗരസഭകളുടെ സഹകരണത്തോടെ രാജ്യവ്യാപകമായി കാമ്പയിൻ ആരംഭിക്കും. ദുബൈ എമിറേറ്റിലാണ് കാമ്പയിൻ ആരംഭിക്കുകയെന്നും അബ്ദുല്ല ആൽ മഇൗനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
