എറണാകുളം പ്രവാസി അസോസിയേഷൻ പുതുവർഷ കലണ്ടർ പ്രകാശനം
text_fieldsറിയാദിലെ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ പുതുവർഷ കലണ്ടർ അഡ്വൈസറി ബോര്‍ഡ് മെമ്പർ ഷാജി കൊച്ചിൻ പ്രകാശനം ചെയ്യുന്നു
റിയാദ്: സോനാ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ റിയാദിലെ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (എടപ്പ) പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. മലസ്സിലെ അൽമാസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ പ്രസിഡൻറ് കരിം കാനാമ്പുറം അധ്യക്ഷത വഹിച്ചു. എടപ്പ വിമൻസ് കലക്ടിവ് കോഓഡിനേറ്റർ നെജു കബീർ ഉദ്ഘാടനം ചെയ്തു. കലണ്ടർ ഔദ്യോദിക പ്രകാശന കർമം അഡ്വൈസറി ബോര്‍ഡ് മെംബർ ഷാജി കൊച്ചിൻ കോഓഡിനേറ്റർമാരായ അഷ്റഫ് മൂവാറ്റുപുഴ, അനസ് കോതമംഗലം എന്നിവർക്ക് നൽകി നിർവഹിച്ചു.
ഭാരവാഹികളായ സുഭാഷ് കെ. അമ്പാട്ട്, മുഹമ്മദ് ഉവൈസ്, അമീർ കാക്കനാട്, അംജദ് അലി, അജ്നാസ് ബാവു, ലാലു വർക്കി, നിസാർ കൊച്ചിൻ, ഷുക്കൂർ ആലുവ, എം. സാലി ആലുവ, സൗമ്യ സക്കറിയ, മിനി വക്കീൽ, സഫ്ന അമീർ, ലിയ ഷജീർ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഹ്യൂമാനിറ്റേറിയൻ കൺവീനർ നിഷാദ് ചെറുവട്ടൂർ സ്വാഗതവും സ്പോർട്സ് കൺവീനർ ജസീർ കോതമംഗലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

