എറണാകുളം പ്രവാസി അസോസിയേഷൻ അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
text_fieldsഎറണാകുളം പ്രവാസി അസോസിയേഷൻ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണ ചടങ്ങ്
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) സംഘടിപ്പിച്ച ‘എടപ്പ അക്കാദമിക് എക്സലൻസ് അവാർഡ് 2026’ ലുലു മുറബ്ബ അവന്യൂ മാളിൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. കൺവീനർമാരായ ഷജീർ ആലുവ, അനസ് കോതമംഗലം, ലിയ ഷജീർ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും ചടങ്ങിൽ അനുമോദിച്ചു. ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് ചടങ്ങിൽ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. പ്രസിഡൻറ് കരീം കാനംപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ലുലു മാനേജർ ലാലു വർക്കി, സാജു ദേവസ്സി (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), റഫീഖ് കൊച്ചിൻ (കൊച്ചിൻ കൂട്ടായ്മ), അജീഷ് ചെറുവട്ടൂർ (ഒ.ഐ.സി.സി), ഷമീർ മുഹമ്മദ് (കെ.എം.സി.സി), എടപ്പ ചെയർമാൻ അലി ആലുവ, വിമൻസ് കളക്ടീവ് പ്രസിഡൻറ് നസ്രിയ ജിബിൻ, സെക്രട്ടറി സൗമ്യ തോമസ്, ട്രഷറർ അമൃത മേലേമഠം എന്നിവർ ആശംസകൾ നേർന്നു.
എടപ്പയുടെ മുൻകാല പരിപാടികളുടെ കൺവീനർമാരായ ജൂബി ലൂക്കോസ്, സഫ്ന അമീർ, ജസീർ കോതമംഗലം, ഷാനി ഷമീൽ എന്നിവരെ ചടങ്ങിൽ ഫലകങ്ങൾ നൽകി ആദരിച്ചു. കേരള തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയിയായ ഷജീർ ആലുവയ്ക്കും പ്രത്യേക ഉപഹാരം നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ലിയ ഷജീർ സ്റ്റേജ് നിയന്ത്രിച്ചു. മുഹമ്മദ് സഹൽ, വൈശാഖ് മുരളീധരൻ, റഹീം ഹസ്സൻ, ഗോപകുമാർ പിറവം, മുഹമ്മദ് ഉവൈസ്, ഷുക്കൂർ ആലുവ, സലാം പെരുമ്പാവൂർ, ജിബിൻ സമദ്, നിസാർ കൊച്ചിൻ, നിസാം സേട്ട്, നൗഷാദ് എടവനക്കാട്, ഫാരിസ്, റിസ്വാന ഫാരിസ്, ഷൈജി ലാലു, നൗറീൻ ഷാ എന്നിവർ വിവിധ പ്രവർത്തനങ്ങളിലൂടെ നേതൃത്വം നൽകി. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

