എറണാകുളം പ്രവാസി അസോ. ക്രിസ്മസ് പുതുവത്സര വാർഷിക ഫെസ്റ്റ്
text_fieldsറിയാദിലെ എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ക്രിസ്മസ് പുതുവത്സര വാർഷിക ഫെസ്റ്റ് ഉദ്ഘാടന പരിപാടിയിൽനിന്ന്
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ 14ാമത് വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. കൺവീനർമാരായ ജൂബി ലൂക്കോസും സഫ്ന അമീറും നേതൃത്വം നൽകിയ പരിപാടി ശ്രദ്ധേയമായി.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി വെൽഫെയർ ഉദ്യോഗസ്ഥൻ ഷറഫുദ്ധീൻ സഹ്റ ഉദ്ഘാടനം ചെയ്തു. വൈശാഖ് മുരളീധരൻ സംഘടനയെ കുറിച്ച് ഡോക്യുമെൻററി പ്രദർശിപ്പിച്ചു. വാർഷിക എക്സലൻസ് അവാർഡുകൾ സമ്മാനിച്ച് ഉസ്മാൻ പരീത് (ഹ്യുമാനിറ്റേറിയൻ), ഹബീബ് അബൂബക്കർ (ബിസിനസ്സ്), ജോയ് ചാക്കോ (ബിസിനസ്സ്), സബീന സാലി (വുമൺ ഐക്കൺ), നെജു അഹമ്മദ് കബീർ (ലൈഫ്ടൈം അച്ചീവ്മെൻറ്) എന്നിവരെ ആദരിച്ചു.
ശിഹാബ് കൊട്ടുകാട്, സുരേന്ദ്രൻ കൂട്ടായി (എൻ.ആർ.കെ ഫോറം), ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), രൺജിത് അനസ് (കൊച്ചിൻ കൂട്ടായ്മ), സാജു ദേവസ്സി), ഷുക്കൂർ ആലുവ (ഒ.ഐ.സി.സി), മുജീബ് മൂലയിൽ (കെ.എം.സി.സി), നൗഷാദ് ആലുവ (ഡബ്യൂ.എം.എഫ്), ജിബിൻ സമദ് (ഫോർക്ക), ബാബു പറവൂർ (എടപ്പ അഡ്വൈസറി മെമ്പർ), നസ്രിയ ജിബിൻ, സൗമ്യ സക്കറിയ, അമൃത മേലെമഠം (ഇ.ഡബ്ലു.യു.സി), പി.എം. ഷജീർ, ഗോപകുമാർ പിറവം, അജീഷ് ചെറുവട്ടൂർ, മുഹമ്മദ് ഉവൈസ്, നിഷാദ് ചെറുവട്ടൂർ എന്നിവർ സംസാരിച്ചു.
സഹൽ പെരുമ്പാവൂർ, ലിയ ഷജീർ, റസാന നബീൽ എന്നിവർ നേതൃത്വം നൽകിയ ക്രിസ്മസ് പുതുവത്സര സംഗീത കലാവിരുന്നിൽ കുട്ടികളുടെ ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, മാർഗംകളി, മ്യൂസിക് ഷോ, ക്രിസിെൻറ ഗിറ്റാർ ഫ്യൂഷൻ, ബ്ലൈൻഡ് ഫോൾഡഡ് പെർഫോമൻസ്, വോയിസ് ഓഫ് ഏഞ്ചൽസിെൻറ കരോൾ ഗാനങ്ങൾ, ഗോൾഡൻ സ്പാരോസ് ടീമും എക്സിക്യൂറ്റീവ്സും ഫാമിലിയും അവതരിപ്പിച്ച വിവിധ ഫ്യൂഷൻ ഡാൻസുകൾ, രാഹുൽ രാജ് ടീം അവതരിപ്പിച്ച മെഡ്ലി, ജോയ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കരോൾ തുടങ്ങിയവ കൈയടി ഏറ്റുവാങ്ങി.
റഫീഖിെൻറ നേതൃത്വത്തിൽ ഒരുക്കിയ കൊച്ചിൻ കൂട്ടായ്മയുടെ ചായക്കട എല്ലാവരെയും ആകർഷിച്ചു. സലാം പെരുമ്പാവൂർ, എം. സാലി ആലുവ, അഷ്റഫ് മുവ്വാറ്റുപുഴ, ഷാജി കൊച്ചിൻ, സക്കീർ കലൂർ, ജിബിൻ രാജ്, അജ്നാസ് ബാവു, നസീർ കൊച്ചിൻ, അംജദ് അലി, പ്രവീൺ ജോർജ്, അഡ്വ. അജിത് ഖാൻ, ലാലു വർക്കി, രാഹുൽ രാജ്, തസ്ലീം, ഷെബി അലി, അനസ് കോതമംഗലം, ഫാരിസ്, നബീൽ, സ്വപ്ന ഷുക്കൂർ, സുജ ഗോപകുമാർ, മിനി വക്കീൽ, നൗറീൻ ഹിലാൽ, എയ്ഞ്ചൽ ജോൺ, റിസ്വാന ഹാരിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
താജുദ്ദിൻ, സൗമ്യ സക്കറിയ എന്നിവർ അവതാരകരായി. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ജോയിൻറ് ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

