എറണാകുളം ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റി നിലവിൽവന്നു
text_fieldsനിഷാദ് കുഞ്ചു, അജാസ് അലി , അമൽ
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ വിവിധ ജില്ല -ഏരിയ കമ്മിറ്റികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ദമ്മാമിലെ എറണാകുളം ജില്ല കമ്മിറ്റിക്ക് മെംബർഷിപ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി നിലവിൽ വരുന്നതുവരെ നിഷാദ് കുഞ്ചു പ്രസിഡൻറും അജാസ് അലി ജനറൽ സെക്രട്ടറിയും അമൽ ട്രഷററുമായി അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു. സുധീർ ആലുവ, അൻവർ സാദിഖ് (വൈ. പ്രസി), ലൂയിസ് കാവാട്ട്, ഡാനി റോച്ച (സെക്ര), അൻവർ അമ്പാടൻ (ജീവകാരുണ്യ വിഭാഗം കൺ) എന്നിവർ ഭാരവാഹികളും ആസാദ് കലൂർ, ഷെയ്ഖ് ഹനീഫ്, അജ്മൽ വരപ്പെട്ടി, സദ്ദാം വല്ലം, പോൾസ് കെ. ജോർജ്, മാഹീൻ, വിനു സി. മത്തായി, നിബിൻ നവാബ് എന്നിവർ നിർവാഹക സമിതി അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

