Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​റ​ണാ​കു​ളം സ്വ​ദേ​ശി...

എ​റ​ണാ​കു​ളം സ്വ​ദേ​ശി പോ​ൾ​സ​ണി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
body
cancel
camera_alt

പോ​ൾ​സ​ൺ

റി​യാ​ദ്: അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​വേ​ണ്ട ദി​വ​സം റി​യാ​ദി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച എ​റ​ണാ​കു​ളം തോ​പ്പും​പ​ടി ക​ല്ലി​ങ്ങ​ൽ വീ​ട്ടി​ൽ പോ​ൾ​സ​ണി​ന്റെ (56) മൃ​ത​ദേ​ഹം ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു. ഏ​പ്രി​ൽ അ​വ​സാ​ന​വാ​രം സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി റി​യാ​ദ് മ​ൻ​ഫു​അ​യി​ൽ കു​ടും​ബ സു​ഹൃ​ത്ത് ഗ​ണേ​ഷി​ന്റെ റൂ​മി​ൽ ഒ​രു ദി​വ​സം ത​ങ്ങി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കാ​ൻ വി​ളി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച​താ​യി സു​ഹൃ​ത്തു​ക്ക​ൾ അ​റി​യു​ന്ന​ത്.

മൂ​സ സ​ന​യ്യ​യി​ലെ ഒ​രു പ്രി​ന്റി​ങ് പ്ര​സി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന പോ​ൾ​സ​ൺ ന​വോ​ദ​യ മ​ൻ​ഫു​അ യൂ​നി​റ്റ് അം​ഗം കൂ​ടി​യാ​യി​രു​ന്നു. പോ​ൾ​സ​ണി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​വോ​ദ​യ ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബാ​ബു​ജി, മ​ൻ​ഫു​അ യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​യ ശ​ര​ത്, ഗ​ണേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഭാ​ര്യ റൂ​ബി​യും മ​ക്ക​ൾ അ​ലോ​ണ, അ​ല​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ചൊ​വ്വാ​ഴ്ച കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മൃ​ത​ദേ​ഹം ഭാ​ര്യാ​സ​ഹോ​ദ​ര​ൻ നെ​ൽ​സ​ണും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bodyhomepaulson
News Summary - Ernakulam native Paulson's body brought home
Next Story