നാട്ടിൽ നിന്നെത്തി നാലാം ദിവസം കുഴഞ്ഞുവീണ് മരിച്ചു
text_fieldsറിയാദ്: പിതാവിെൻറ മരണത്തെ തുടർന്ന് നാട്ടിൽ പോയി മടങ്ങിയെത്തിയ മലയാളി നാലാം ദിവസം കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പറവൂർ സ്വദേശി മുണ്ടയ്ക്കാപാടത്ത് ഷാഹുൽ ഹമീദാണ് (50) ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് ജോലിക്കിടെ കുഴഞ്ഞുവീണത്. 16 വർഷമായി റിയാദിലുള്ള ഇദ്ദേഹം മീഡ് സൂപർമാർക്കറ്റ് ശൃംഖലയുടെ റിയാദ് എക്സിറ്റ് 24ൽ മക്ക റോഡ് ഷോബ്ര ശാഖയിൽ ജീവനക്കാരനാണ്.
പിതാവ് എം.കെ അബ്ദുറഹ്മാെൻറ മരണമറിഞ്ഞ് 15 ദിവസത്തെ അവധിക്ക് നാട്ടിൽ പോയിട്ട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച ജോലിയിൽ പുനഃപ്രവേശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.45ഒാടെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. കടയിലെത്തിയയാൾക്ക് സാധനം എടുത്തുകൊടുക്കുന്നതിനിടെയാണ് വീണത്. അപ്പോൾ തന്നെ മരണവും സംഭവിച്ചു. റുഖിയയാണ് മാതാവ്. ഭാര്യ: അസു, മകൾ: അസ്ന, അംന. മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
