അഡ്വ. ഹാരിസ് ബീരാൻ എം.പിക്ക് എറണാകുളം കെ.എം.സി.സി സ്വീകരണം നൽകി
text_fieldsഅഡ്വ. ഹാരിസ് ബീരാൻ എം.പിക്ക് ദമ്മാം എറണാകുളം ജില്ല കെ.എം.സി.സിയുടെ
സ്നേഹോപഹാരം സിറാജ് ആലുവ കൈമാറുന്നു
ദമ്മാം: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡൽഹി കെ.എം.സി.സി പ്രസിഡൻറും എറണാകുളം ജില്ല ഗ്ലോബൽ കെ.എം.സി.സി അഡ്വൈസറി ചെയർമാനുമായ അഡ്വ. ഹാരിസ് ബീരാൻ എം.പിക്ക് ദമ്മാം എറണാകുളം ജില്ല കെ.എം.സി.സി സ്വീകരണം നൽകി.
മുസ്ലിം ലീഗ് ജില്ല കമ്മിറ്റി എറണാകുളം നോർത്ത് ഇ.എം.എസ് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ജില്ല കെ.എം.സി.സി സ്ഥാപക ജനറൽ സെക്രട്ടറി സിറാജ് ആലുവ ഉപഹാരം കൈമാറി.
ജനറൽ സെക്രട്ടറി ഷിബു കവലയിൽ, പ്രവർത്തകസമിതി അംഗം അഷ്റഫ് മണിക്കിണർ, അൽഖോബാർ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് പാനായിക്കുളം, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കെ.കെ. അലി പെരിങ്ങാല, ജില്ല പ്രസിഡൻറ് സി.കെ. ബീരാൻ എന്നിവർ സംബന്ധിച്ചു.
പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ഉബൈദുല്ല, ടി.ജെ. വിനോദ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഷിബു മീരാൻ, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ. സജൽ, മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ. ബീരാൻ, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ ഇബ്രാഹിം കവലയിൽ, അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ, പി.എ. അഹമ്മദ് കബീർ, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് പി.എ. സലീം, എം.എസ്.എഫ് ജില്ല പ്രസിഡൻറ് റമീസ് മുതിരക്കാല, വനിത ലീഗ് ജില്ല പ്രസിഡൻറ് നസീമ മൂസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

