ലോക വനിതാ ദിനത്തിൽ കാരുണ്യഹസ്തവുമായി എറണാകുളം ജില്ലാ വിമെൻസ് കളക്റ്റീവ്
text_fieldsറിയാദിലെ എറണാകുളം ജില്ലാ വിമെൻസ് കളക്റ്റീവ് ലോക വനിതാ ദിനാചരണ പരിപാടിയിൽനിന്ന്
റിയാദ്: ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി അശരണർക്ക് തണലേകുന്ന കാരുണ്യ പ്രവർത്തനങ്ങളുമായി എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ വനിതാ കളക്റ്റീവ് മാതൃകയായി.
സമൂഹത്തിലെ സ്ത്രീകളെ ശക്തിപ്പെടുത്താനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സംഘടന, ഈ വർഷത്തെ വനിതാ ദിനത്തിൽ കാൻസർ ബാധിതയായ സഹോദരിയെ സഹായിക്കാനാണ് മുന്നോട്ടുവന്നത്.
സ്ത്രീകളുടെ ശക്തിയും സഹനശക്തിയും കരുണയും ആഘോഷിക്കുന്നതിനൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിൽ അവർ വഹിക്കുന്ന അമൂല്യമായ പങ്ക് ഓർമപ്പെടുത്തുന്നതായിരുന്നു ഈ ദിനത്തിലെ കൂട്ടായ്മ.
പ്രസിഡൻറ് നസ്റിയ ജിബിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൗമ്യ തോമസ് സ്വാഗതവും ട്രഷറർ അമൃത സുഭാഷ് നന്ദിയും പറഞ്ഞു. നജുമ്മ കബീർ, മിനി വകീൽ, നൗറീൻ ഷാ, സ്വപ്ന ശുകൂർ, റിസ്വാന ഫാരിസ്, ഷൈജി ലാലു, ബീന ജോയ്, ജിയാ ജോസ്, സഫ്ന അമീർ, എഞ്ചൽ ജോൺ, ശനി ശമീൽ, ലിയാ ഷജീർ, ഷെറീന, ബിന്ദു, നിതാ ഹിദാശ്, ശിൽപ, സ്വപ്ന എൽദോ, ഷഹനാസ് സഹിൽ, സിമ്നാ നൗഷാദ്, ബിബി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

