എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ‘സമ്മർ ബീറ്റ്സ് 2025’
text_fieldsഎറണാകുളം ജില്ല പ്രവാസി അസോസിയേഷൻ ‘സമ്മർ ബീറ്റ്സ് 2025’ സൗഹൃദസംഗമത്തിൽ സൗദി പൗരൻ മഹ്ദി നാസർ അൽ സുബൈ ഉൾപ്പടെയുള്ളവരെ ആദരിച്ചപ്പോൾ
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് സുലൈ സലാഹിയ ഇസ്തിറാഹയിൽ ‘എടപ്പ സമ്മർ ബീറ്റ്സ് 2025’ എന്ന പേരിൽ സൗഹൃദസംഗമവും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ ജൂബി ലൂക്കോസിന്റെയും നൗറീൻ ഹിലാലിന്റെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ പരിപാടിയിൽ 400ലേറെ ആളുകൾ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ജിബിൻ സമദ് ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ അലി ആലുവ ഉദ്ഘാടനം നിർവഹിച്ചു. റിയാദിൽ ഏസി പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മരിച്ച പറവൂർ സ്വദേശി സിയാദിന്റെ സ്പോൺസർ മഹ്ദി നാസർ അൽ സുബൈ (അബു നാസർ) മുഖ്യാഥിതിയായിരുന്നു.
സിയാദ് തന്റെ മകനെ പോലെയാണെന്നും സിയാദിന്റെ കുടുംബത്തിന് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ശമ്പളം എല്ലാ മാസവും കുടുംബത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ചും ഫലകം സമ്മാനിച്ചും ആദരിച്ചു.
സിയാദിന്റെ മരണാന്തര നടപടികൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ ജിബിൻ സമദ്, ജൂബി ലൂക്കോസ് എന്നിവരെ പൊന്നാട അണിയിച്ചു. അമീർ കാക്കനാട്, കരീം കാട്ടുകുടി എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷം 10, 12 ക്ലാസുകൾ വിജയിച്ച എറണാകുളം ജില്ലയിൽനിന്നുള്ള പ്രവാസികളായ രക്ഷകർത്താക്കളുടെ റിയാദിലും നാട്ടിലുമുള്ള മക്കൾക്ക് ഏർപ്പെടുത്തിയ എജുക്കേഷനൽ എക്സലൻസ് അവാർഡ് 38 പേർക്ക് വേദിയിൽ സമ്മാനിച്ചു. സക്കീർ കലൂർ (ഒഐസിസി), മനാഫ് മുസ്തഫ (കെഎംസിസി), മുഹമ്മാദാലി മരോട്ടിക്കൽ (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), കെ.ബി. ഷാജി (കൊച്ചിൻ കൂട്ടായ്മ), മുജീബ് മൂലയിൽ (മുവാറ്റുപുഴ പ്രവാസി കൂട്ടായ്മ), ഷിബു (അടിവാട് പ്രവാസി കൂട്ടായ്മ), ഖയ്യും എടവനക്കാട് (എടവനക്കാട് കൂട്ടായ്മ), അമീർ ബീരാൻ (ചെമ്പാരത്ത്കുന്ന് കൂട്ടായ്മ), എടപ്പ ട്രഷറർ ഡൊമിനിക് സാവിയോ, വൈസ് പ്രസിഡന്റ് ലാലു വർക്കി, എടപ്പ വുമൺസ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിൻ, സെക്രട്ടറി സൗമ്യ തോമസ്, ട്രഷറർ അമൃത മേലേമഠം എന്നിവർ സംസാരിച്ചു.
‘മാസ്റ്റർ വിഷൻ ഇന്റർനാഷനൽ ദുബൈ’ ഈ വർഷത്തെ സോഷ്യൽ ആക്ടിവിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വൈസറി മെമ്പർ നൗഷാദ് ആലുവയെ പൊന്നാട അണിയിച്ചു. സംഘടനയുടെ വിവിധ പരിപാടികളുടെ കൺവീനർമാരായിരുന്ന നിഷാദ് ചെറുവട്ടൂർ (ഇഫ്താർ മീറ്റ്), നൗറീൻ ഹിലാൽ (ഈദ് മെഹന്ദി നൈറ്റ്), ജൂബി ലൂക്കോസ് (സമ്മർ ബീറ്റ്സ്) എന്നിവർക്ക് ഫലകങ്ങൾ സമ്മാനിച്ചു. പരിപാടിയുടെ പേരിടൽ മത്സര വിജയികളായ ഇസബെല്ലാ, ഐറിഷ് പ്രവീൺ എന്നിവർക്കും ഉപഹാരം നൽകി.
ജസീർ കോതമംഗലം, അമീർ ആലുവ, തസ്ലിം മുഹമ്മദ്, സിനി ഷറഫ്, മിനി വക്കീൽ, സ്വപ്ന ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധതരം ഫൺ ഗെയിംസുകൾ നടത്തി. നിഷാദ് ചെറുവാട്ടർ, മുഹമ്മദ് സഹൽ, സഫ്ന അമീർ, ആതിര എം നായർ എന്നിവർ നേതൃത്വം നൽകിയ മ്യൂസിക് ഷോ, മിമിക്രി, കുട്ടികളുടെ ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, ഒപ്പന, വുമൺസ് കളക്ടീവിന്റെ ഡാൻസ്, എക്സിക്യൂട്ടിവ് ടീം അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് എന്നിവ അരങ്ങേറി.
നജു കബീർ, മിനിവകീൽ, ബീന ജോയ്, ജോയ്സ് ചാക്കോ, ഷുക്കൂർ ആലുവ എന്നിവർ ചേർന്ന് അവതരിപ്പിച്ച തംബോല ഗെയിംസ് ഏവരെയും ആകർഷിച്ചു. സലാം പെരുമ്പാവൂർ, ജോയ്സ് പോൾ, റെജി വലിയ വീട്ടിൽ, പ്രവീൺ ജോർജ്, ഷെബി അലി, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, ആരിഷ് റഷീദ്, ഷെമീർ മുഹമ്മദ്, അനസ് കോതമംഗലം, അബ്ദുല്ല മാഞ്ഞാലി, നാസർ ആലുവ, അലി തട്ടുപറമ്പിൽ, നൗഷാദ് എടവനക്കാട്, അബ്ദുൽ ഗഫൂർ, നിസാം ഇസ്മാഈൽ സേട്ട്, തൻസിൽ ജബ്ബാർ, അസീനാ മുജീബ്, നസ്രിൻ റിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
താജുദ്ദീൻ, ജിയ ജോസ് എന്നിവർ അവതാരകരായി. കേക്ക് മുറിച്ച് പരിപാടി അവസാനിപ്പിച്ചു. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും കോഓഡിനേറ്റർ അംജദ് അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

