Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎറണാകുളം ജില്ലാ...

എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം

text_fields
bookmark_border
എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
cancel

റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) സംഘടിപ്പിച്ച 2026-ലെ ഇഫ്താർ സംഗമം സുലൈയിലുള്ള സഫ്‌വാ ഇസ്തിറാഹയിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും കൂടാതെ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, ബിസിനസ് രംഗത്തെ പ്രമുഖർ ഉൾപ്പെടെ ആയിരത്തി ഇരുന്നൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു.


പ്രോഗ്രാം കൺവീനർ ജസീർ കോതമംഗലം, കൺവീനർമാരായ ഷാനി ഷമീൽ, മുഹമ്മദ് ഉവൈസ്, സലാം പെരുമ്പാവൂർ, സജു ദേവസ്സി, റിസ്‌വാന ഫാരിസ്, ബീമാ മിഥുലാജ് എന്നിവരുടെ നേതൃത്വത്തിലാണ് വിപുലമായ ഇഫ്താർ വിരുന്ന് ഒരുക്കിയത്.

ജസീർ കോതമംഗലത്തിെൻറ ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. മജൽ അൽ റിയാദ് മാനേജിങ് ഡയറക്ടർ ജോയ് ചാക്കോ സംഗമം ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം നൽകി.


ഷിയാസ് കോട്ടയിൽ (അൽ റവാഫദ്), ശിഹാബുദ്ധീൻ (ഹെൽപ് ലൈൻ ഗ്രൂപ്പ്), എടപ്പ ചെയർമാൻ അലി ആലുവ, കോഓഡിനേറ്റർ അംജദ് അലി, ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാസർ കാരക്കുന്ന്, രഘുനാഥ്‌, ജയൻ കൊടുങ്ങല്ലൂർ, സെയ്ഫ് കൂട്ടുങ്കൽ, എടപ്പ വുമൺസ് കളക്റ്റീവ് പ്രസിഡൻറ് നസ്രിയ ജിബിൻ, സെക്രട്ടറി സൗമ്യ തോമസ്, അമൃത മേലേമഠം എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.

വൈശാഖ് മുരളീധരൻ, ജൂബി ലൂക്കോസ് എന്നിവർ ചേർന്നൊരുക്കിയ മനോഹരമായ അലങ്കാരങ്ങൾ വേദിയെ ആകർഷകമാക്കി. ബീമാ മിഥുലാജ്, റസാന നബീൽ എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒരുക്കിയ ഇസ്ലാമിക് ആർട്ട് ഗാലറി, റമദാൻ ക്വിസ്, കളറിങ് മത്സരം എന്നിവ ശ്രദ്ധേയമായി. പങ്കെടുത്തവർക്കായി നടത്തിയ നറുക്കെടുപ്പിലെ വിജയിക്ക് റമദാൻ ഗിഫ്റ്റ് സമ്മാനിച്ചു.


എടപ്പ ടീമംഗങ്ങളായ അഷ്‌റഫ് മൂവാറ്റുപുഴ, ഷുക്കൂർ ആലുവ, നൗഷാദ് ആലുവ, ജോയ്സ് പോൾ, ഷാജി കൊച്ചി, ലാലു വാർക്കി, ജിബിൻ സമദ് കൊച്ചി, അഡ്വ. അജിത് ഖാൻ, നിഷാദ് ചെറുവട്ടൂർ, പ്രവീൺ ജോർജ്, മുഹമ്മദ് സാഹൽ, പി.എം. ഷജീർ, അജീഷ് ചെറുവട്ടൂർ, റിജോ ഡൊമിനിക്കോസ്, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, അജ്നാസ് ബാവു കോതമംഗലം, നിസാർ കൊച്ചി, തസ്‌ലീം മുഹമ്മദ്, ഫാരിസ് ഖാലിദ്, അനസ് കോതമംഗലം, നബീൽ കരീം, സക്കീർ കലൂർ, മുജീബ് മൂലയിൽ, ഡൊമിനിക് സാവിയോ, റഹീം ഹസൻ, നവാസ് അറക്കൽ, അഹ്‌സൻ സമദ്, മുഹമ്മദ് നാദീർഷ, മുഹമ്മദ് ഫഹദ്, ആരിഷ് റഷീദ്, നാസർ ആലുവ, ഷമീർ മുഹമ്മദ്, ബിനു കെ. തോമസ്, നിസാം ഇസ്മാഈൽ സേട്ട്, മുഹമ്മദ് കരീം കാട്ടുകുടി, അബ്ദുൽ ജലീൽ ഉളിയന്നൂർ, ഖയ്യൂം ഇടവനക്കാട്, വിപിൻ ആൻറണി, ഷെബി അലി, അസ്‌ബിൻ മുബാറക്, സിദ്ദീഖ് പി.എ, രാഹുൽ രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വുമൺസ് കളക്റ്റീവിൽ നിന്ന് നജുമ്മ കബീർ, സ്വപ്ന ശുകൂർ, സഫ്ന അമീർ, ലിയാ ഷജീർ, അസീന മുജീബ്, ഷൈജി ലാലു, ബീന ജോയ്, എഞ്ചൽ ജോൺ, സിനി ഷറഫുദീൻ, ഷെറീന, ബിന്ദു, നിതാ ഹിദാശ്, ഷിൽപാ, സ്വപ്ന എൽദോ, ഷഹനാസ് സഹിൽ, സിമ്നാ നൗഷാദ്, ബിബി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadanernakulam districtPravasi Associataion
News Summary - Ernakulam District Pravasi Association Iftar Meeting
Next Story