Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​റ​ണാ​കു​ളം ജി​ല്ല...

എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

റി​യാ​ദി​ലെ എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മം

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും

റി​യാ​ദ്: എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് (എ​ട​പ്പ) സം​ഘ​ടി​പ്പി​ച്ച 2026-ലെ ​ഇ​ഫ്താ​ർ സം​ഗ​മം സു​ലൈ​യി​ലു​ള്ള സ​ഫ്‌​വാ ഇ​സ്​​തി​റാ​ഹ​യി​ൽ വെ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും കൂ​ടാ​തെ റി​യാ​ദി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ, ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി ഇ​രു​ന്നൂ​റോ​ളം പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജ​സീ​ർ കോ​ത​മം​ഗ​ലം, ക​ൺ​വീ​ന​ർ​മാ​രാ​യ ഷാ​നി ഷ​മീ​ൽ, മു​ഹ​മ്മ​ദ് ഉ​വൈ​സ്, സ​ലാം പെ​രു​മ്പാ​വൂ​ർ, സ​ജു ദേ​വ​സ്സി, റി​സ്‌​വാ​ന ഫാ​രി​സ്, ബീ​മാ മി​ഥു​ലാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​പു​ല​മാ​യ ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കി​യ​ത്.

ജ​സീ​ർ കോ​ത​മം​ഗ​ല​ത്തി​െൻറ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ക​രീം കാ​നാ​മ്പു​റം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ജ​ൽ അ​ൽ റി​യാ​ദ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ ജോ​യ് ചാ​ക്കോ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഷി​യാ​സ് കോ​ട്ട​യി​ൽ (അ​ൽ റ​വാ​ഫ​ദ്), ശി​ഹാ​ബു​ദ്ധീ​ൻ (ഹെ​ൽ​പ്​ ലൈ​ൻ ഗ്രൂ​പ്പ്), എ​ട​പ്പ ചെ​യ​ർ​മാ​ൻ അ​ലി ആ​ലു​വ, കോ​ഓ​ഡി​നേ​റ്റ​ർ അം​ജ​ദ് അ​ലി, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​സ​ർ കാ​ര​ക്കു​ന്ന്, ര​ഘു​നാ​ഥ്‌, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സെ​യ്ഫ് കൂ​ട്ടു​ങ്ക​ൽ, എ​ട​പ്പ വു​മ​ൺ​സ് ക​ള​ക്റ്റീ​വ് പ്ര​സി​ഡ​ൻ​റ്​ ന​സ്രി​യ ജി​ബി​ൻ, സെ​ക്ര​ട്ട​റി സൗ​മ്യ തോ​മ​സ്, അ​മൃ​ത മേ​ലേ​മ​ഠം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി സു​ഭാ​ഷ് അ​മ്പാ​ട്ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​മീ​ർ കാ​ക്ക​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

വൈ​ശാ​ഖ് മു​ര​ളീ​ധ​ര​ൻ, ജൂ​ബി ലൂ​ക്കോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ അ​ല​ങ്കാ​ര​ങ്ങ​ൾ വേ​ദി​യെ ആ​ക​ർ​ഷ​ക​മാ​ക്കി. ബീ​മാ മി​ഥു​ലാ​ജ്, റ​സാ​ന ന​ബീ​ൽ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ ഒ​രു​ക്കി​യ ഇ​സ്​​ലാ​മി​ക് ആ​ർ​ട്ട് ഗാ​ല​റി, റ​മ​ദാ​ൻ ക്വി​സ്, ക​ള​റി​ങ്​ മ​ത്സ​രം എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​യി. പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക്ക് റ​മ​ദാ​ൻ ഗി​ഫ്റ്റ് സ​മ്മാ​നി​ച്ചു.​

എ​ട​പ്പ ടീ​മം​ഗ​ങ്ങ​ളാ​യ അ​ഷ്‌​റ​ഫ് മൂ​വാ​റ്റു​പു​ഴ, ഷു​ക്കൂ​ർ ആ​ലു​വ, നൗ​ഷാ​ദ് ആ​ലു​വ, ജോ​യ്സ് പോ​ൾ, ഷാ​ജി കൊ​ച്ചി, ലാ​ലു വാ​ർ​ക്കി, ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, അ​ഡ്വ. അ​ജി​ത് ഖാ​ൻ, നി​ഷാ​ദ് ചെ​റു​വ​ട്ടൂ​ർ, പ്ര​വീ​ൺ ജോ​ർ​ജ്, മു​ഹ​മ്മ​ദ് സാ​ഹ​ൽ, പി.​എം. ഷ​ജീ​ർ, അ​ജീ​ഷ് ചെ​റു​വ​ട്ടൂ​ർ, റി​ജോ ഡൊ​മി​നി​ക്കോ​സ്, കു​ഞ്ഞു​മു​ഹ​മ്മ​ദ് ചു​ള്ളി​ക്കാ​ട​ൻ, അ​ജ്നാ​സ് ബാ​വു കോ​ത​മം​ഗ​ലം, നി​സാ​ർ കൊ​ച്ചി, ത​സ്‌​ലീം മു​ഹ​മ്മ​ദ്, ഫാ​രി​സ് ഖാ​ലി​ദ്, അ​ന​സ് കോ​ത​മം​ഗ​ലം, ന​ബീ​ൽ ക​രീം, സ​ക്കീ​ർ ക​ലൂ​ർ, മു​ജീ​ബ് മൂ​ല​യി​ൽ, ഡൊ​മി​നി​ക് സാ​വി​യോ, റ​ഹീം ഹ​സ​ൻ, ന​വാ​സ് അ​റ​ക്ക​ൽ, അ​ഹ്‌​സ​ൻ സ​മ​ദ്, മു​ഹ​മ്മ​ദ് നാ​ദീ​ർ​ഷ, മു​ഹ​മ്മ​ദ് ഫ​ഹ​ദ്, ആ​രി​ഷ് റ​ഷീ​ദ്, നാ​സ​ർ ആ​ലു​വ, ഷ​മീ​ർ മു​ഹ​മ്മ​ദ്, ബി​നു കെ. ​തോ​മ​സ്, നി​സാം ഇ​സ്മാ​ഈ​ൽ സേ​ട്ട്, മു​ഹ​മ്മ​ദ് ക​രീം കാ​ട്ടു​കു​ടി, അ​ബ്​​ദു​ൽ ജ​ലീ​ൽ ഉ​ളി​യ​ന്നൂ​ർ, ഖ​യ്യൂം ഇ​ട​വ​ന​ക്കാ​ട്, വി​പി​ൻ ആ​ൻ​റ​ണി, ഷെ​ബി അ​ലി, അ​സ്‌​ബി​ൻ മു​ബാ​റ​ക്, സി​ദ്ദീ​ഖ് പി.​എ, രാ​ഹു​ൽ രാ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

വു​മ​ൺ​സ് ക​ല​ക്റ്റീ​വി​ൽ നി​ന്ന് ന​ജു​മ്മ ക​ബീ​ർ, സ്വ​പ്ന ശു​കൂ​ർ, സ​ഫ്ന അ​മീ​ർ, ലി​യാ ഷ​ജീ​ർ, അ​സീ​ന മു​ജീ​ബ്, ഷൈ​ജി ലാ​ലു, ബീ​ന ജോ​യ്, എ​ഞ്ച​ൽ ജോ​ൺ, സി​നി ഷ​റ​ഫു​ദീ​ൻ, ഷെ​റീ​ന, ബി​ന്ദു, നി​താ ഹി​ദാ​ശ്, ഷി​ൽ​പാ, സ്വ​പ്ന എ​ൽ​ദോ, ഷ​ഹ​നാ​സ് സ​ഹി​ൽ, സി​മ്നാ നൗ​ഷാ​ദ്, ബി​ബി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Ernakulam District Pravasi Association Iftar Gathering
Next Story