Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി സ്ഥാപകദിനം ആഘോഷിച്ച് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ

text_fields
bookmark_border
സൗദി സ്ഥാപകദിനം ആഘോഷിച്ച് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ
cancel
camera_alt

എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ സൗദി സ്ഥാപകദിനം ആഘോഷിച്ചപ്പോൾ

റിയാദ്: സൗദി സ്ഥാപകദിനം എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (എടപ്പ) റിയാദ് ആവേശപൂർവം ആഘോഷിച്ചു. അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേശസ്‌നേഹവും പ്രവാസി ഐക്യവും ഒത്തുചേർന്നപ്പോൾ അത് വലിയൊരു ആഘോഷമായി മാറി. 1727-ൽ ഇമാം മുഹമ്മദ് ബിൻ സഊദ് സ്ഥാപിച്ച ആദ്യ സൗദി സംസ്ഥാനത്തിന്‍റെ ചരിത്രപരമായ പ്രാധാന്യവും ഈ ദിനത്തിന്‍റെ മഹത്വവും ചടങ്ങിൽ വിശദീകരിക്കപ്പെട്ടു.

ചടങ്ങ് പീസ് വാലി റിയാദ് ചാപ്റ്റർ പ്രസിഡൻറ്​ ഷിയാസ് കോട്ടയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക് സുരക്ഷിതവും വികസനാത്മകവുമായ ജീവിതാന്തരീക്ഷം ഒരുക്കി നൽകുന്ന സൗദി ഭരണകൂടത്തോടുള്ള നന്ദി അദ്ദേഹം പ്രകടിപ്പിച്ചു. സൗദി അറേബ്യ പ്രവാസികളുടെ രണ്ടാമത്തെ മാതൃഭൂമിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അസോസിയേഷൻ ഭാരവാഹികളായ ഷുക്കൂർ ആലുവ, എം. സാലി ആലുവ, അംജദ് അലി, ജിബിൻ സമദ് എന്നിവരും എടപ്പ വുമൺസ് കളക്ടീവ് പ്രതിനിധികളായ നസ്രിയ ജിബിൻ, സബീന എം. സാലി, നജു കബീർ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന കേക്ക് മുറിക്കലിലും മധുര വിതരണത്തിലും എടപ്പ ടീം അംഗങ്ങളായ മുഹമ്മദ് ഉവൈസ്, അഡ്വ. അജിത്‌ ഖാൻ, ജസീർ കോതമംഗലം, നിഷാദ് ചെറുവട്ടൂർ, സഹൽ പെരുമ്പാവൂർ, പി.കെ. ഷജീർ, സിയാവുദീൻ, നിജിൽ, സൗമ്യ സക്കറിയ, അമൃത മേലെമഠം, സ്വപ്‌ന ഷുക്കൂർ, സഫ്‌ന അമീർ, ലിയാ ഷജീർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുഭാഷ് അമ്പാട്ട് സ്വാഗതവും ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam District Pravasi Association celebrates Saudi Foundation Day
Next Story