Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​റ​ണാ​കു​ളം ജി​ല്ല...

എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി​ക​ളു​ടെ ‘സീ​ഫോ​ണം 23’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി​ക​ളു​ടെ ‘സീ​ഫോ​ണം 23’ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എ​റ​ണാ​കു​ളം പ്ര​വാ​സി​ക​ളു​ടെ സീ​ഫോ​ണത്തിൽ അ​ഷ്റ​ഫ്​ ആ​ലു​വ സം​സാ​രി​ക്കു​ന്നു

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘സീ​ഫ്’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ പാ​യ​സ മ​ത്സ​രം, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, അ​ത്ത​പ്പൂ​ക്ക​ളം, വ​നി​ത​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും വ​ടം​വ​ലി എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ നാ​സ​ർ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ മു​ഹ​മ്മ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ധു​രോ​ദാ​ര​മാ​യ ഭൂ​ത​കാ​ല​ത്തി​െൻറ സ്മ​ര​ണ​ക​ൾ അ​യ​വി​റ​ക്കി മാ​നു​ഷ​രെ​ല്ലാം ഒ​ന്നു​പോ​ലെ ആ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി​യു​ടെ മ​ന​സ്സു​പോ​ലെ മ​റ്റൊ​ന്ന് ലോ​ക​ജ​ന​ത​ക്കി​ട​യി​ൽ വേ​റൊ​രി​ട​ത്തും ന​മു​ക്ക് കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന്​​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ആ​ലു​വ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റെ​ജി പീ​റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സു​ജ റെ​ജി, മാ​യ ജി​ബി, റൂ​ബി അ​ജ്മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​വേ​ദി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​വേ​ശ​ക​ര​മാ​യ സീ​ഫ്-​ഈ​സ്​​റ്റേ​ൺ പാ​യ​സ മ​ത്സ​ര​ത്തി​ൽ സീ​ന വ​ർ​ഗീ​സ്, എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഷ​റ​ഫു​ദ്ദീ​ൻ, ഷ​ഫീ​ഖ്, ഫൈ​സ​ൽ വെ​ള്ളാ​ഞ്ഞി, അ​ൻ​വ​ർ സാ​ദി​ഖ്, വി​ൻ ടോം, ​നി​സാ​ർ പ​ള്ളി​ക്ക​ര, ജി​ബി ത​മ്പി, ക​മാ​ൽ ക​ള​മ​ശ്ശേ​രി, ഷാ​ബി​ൻ, സ​ലാം, ഇ​ബ്രാ​ഹിം സാ​ബു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam districtexpatriateSaudi ArabiaSea phone 23
News Summary - Ernakulam district organizes expatriate 'Sea phone 23'
Next Story