Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎറണാകുളം ജില്ല...

എറണാകുളം ജില്ല കെ.എം.സി.സി കസേരകൾ വിതരണം ചെയ്തു

text_fields
bookmark_border
kmcc
cancel
camera_alt

റിയാദ്​ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി പായിപ്ര പഞ്ചായത്ത് ആയുർവേദ

ആശുപത്രിയിൽ കസേരകൾ വിതരണം ചെയ്​തപ്പോൾ

റിയാദ്/മൂവാറ്റുപുഴ: സർക്കാർ ആശുപത്രികളിലേക്ക് കസേരകൾ വിതരണം ചെയ്യുന്ന റിയാദ് കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ വിതരണം നടത്തി. പായിപ്ര പഞ്ചായത്ത് ആയുർവേദ ആശുപത്രിയിലെ ഡോക്ടറിന് നൽകി മുസ്​ലിം ലീഗ് പായിപ്ര ഡിവിഷൻ പ്രസിഡൻറ്​ നൗഷാദ് എള്ളുമലയും ജനറൽ സെക്രട്ടറി എം.പി. ഇബ്രാഹിമും ചേർന്ന് വിതരണം നിർവഹിച്ചു. ഡിവിഷൻ ട്രഷറർ കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു.

ഇത് മൂന്നാം വർഷമാണ് കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി വിജയകരമായി ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യ വർഷത്തിൽ തന്നെ മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക്​ 30 ചെയറുകൾ വിതരണം ചെയ്ത് ജനശ്രദ്ധ ആകർഷിച്ചരുന്നു. ജില്ലയിലുടനീളം ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലേക്കും കസേരകൾ വിതരണം ചെയ്യാൻ കഴിഞ്ഞു. യൂത്ത് ലീഗ് മൂവാറ്റുപുഴ മണ്ഡലം ജനറൽ സെക്രട്ടറി കെ.എസ്. സുലൈമാൻ സ്വാഗതവും ജില്ല കമ്മിറ്റി അംഗം പരീത് നന്ദിയും പറഞ്ഞു.

പ്രസിഡൻറ്​ ജലീൽ കരിക്കന, ജനറൽ സെക്രട്ടറി ഉസ്മാൻ പരീത്, ട്രഷറർ ജലീൽ ആലുവ, മൂവാറ്റുപുഴ മണ്ഡലം പ്രസിഡൻറ്​ മുജീബ് മൂലയിൽ, സെക്രട്ടറി അനസ് മരങ്ങാട്ട്, ചാരിറ്റി വിങ് കൺവീനർ നിയാസ് ഇസ്​മാഈൽ, പദ്ധതി കോഓഡിനേറ്റർ ഷറഫ് മുതിരക്കാലായിൽ, എം.എസ്​.എഫ്​ എറണാകുളം ജില്ല പ്രസിഡൻറ്​ റമീസ് മുതിരക്കാലായിൽ, പായിപ്ര പഞ്ചായത്ത് വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. ഷാഫി, 18ാം വാർഡ് മെംബർ നാസർ വലിയപറമ്പിൽ, യൂത്ത് ലീഗ് പായിപ്ര ഡിവിഷൻ ജനറൽ സെക്രട്ടറി സിയാദ് എടപ്പാറ, മാഹിൻ, തൻസീബ്, അമീർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhErnakulam District KMCC
News Summary - Ernakulam District KMCC distributed chairs
Next Story