എറണാകുളം ജില്ല കെ.എം.സി.സി ഭവന നിർമാണ സഹായം കൈമാറി
text_fieldsദമ്മാം എറണാകുളം ജില്ല കെ.എം.സി.സിയുടെ ശ്രീമൂലനഗരം സ്വദേശിക്കുളള ഭവന നിർമാണ സഹായം മുസ്തഫ കമാൽ കോതമംഗലം പി.എസ്. ഷാനവാസിന് കൈമാറുന്നു
ദമ്മാം: കെ.എം.സി.സി ദമ്മാം എറണാകുളം ജില്ലകമ്മിറ്റി റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ഭവനനിർമാണ സഹായം കൈമാറി. മുൻ പ്രവാസി കൂടിയായ ശ്രീഭൂതപുരം തൗഹീദ് നഗർ സ്വദേശിക്കുള്ള സഹായമാണ് ദമ്മാം കെ.എം.സി.സി സ്ഥാപക പ്രസിഡൻറ് മുസ്തഫ കമാൽ കോതമംഗലം ശ്രീമൂലനഗരം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എസ്. ഷാനവാസിന് കൈമാറിയത്.
ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഷിബു കവലയിൽ അധ്യക്ഷത വഹിച്ചു. സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവ ആമുഖ പ്രഭാഷണം നിർവഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പി.എ. താഹിർ, വിസ്ഡം ഇസ്ലാമിക് മിഷൻ കേരള പണ്ഡിതസഭ കൺവീനർ ഷമീർ മദീനി ശ്രീമൂലനഗരം, ശ്രീമൂലനഗരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എം.എസ്. ഹാഷിം, ദമ്മാം എറണാകുളം ജില്ല കെ.എം.സി.സി പ്രവർത്തകസമിതി അംഗങ്ങളായ മുഹമ്മദ് ഷാ മൂളാട്ട്, അഷ്റഫ് മണിക്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

