എറണാകുളം ജില്ലാ അസോ. ഫുട്ബാൾ ക്ലബ് രൂപവത്കരണവും പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും
text_fieldsഎറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം ശിഹാബ് കൊട്ടുകാട് കിക്കോഫ് ചെയ്യുന്നു
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (എടപ്പ) പുതുതായി രൂപവത്കരിച്ച ഫുട്ബാൾ ക്ലബിെൻറ ഉദ്ഘാടനവും പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു. റിയാദ് മലസിലുള്ള ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സ്പോർട്സ് കൺവീനർ ജസീർ കോതമംഗലം ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻറ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ചു.
ജയൻ കൊടുങ്ങല്ലൂർ, ഉമർ മുക്കം, അമീർ പട്ടണം, അജീഷ് ചെറുവട്ടൂർ, ഉസ്മാൻ പരീത്, തൻസിൽ ജബ്ബാർ, സാജു ദേവസ്സി, റഫീഖ് കൊച്ചി, സുധീർ കുമ്മിൾ, അഷ്റഫ് അപ്പക്കാട്ടിൽ, അയൂബ് ഖാൻ, ഷാജഹാൻ ചാവക്കാട്, ബാലു കുട്ടൻ, ടെക്നോമേക് എം.ഡി ഹബീബ് അബൂബക്കർ, എടപ്പ ചെയർമാൻ അലി ആലുവ, സഹഭാരവാഹികളായ ജിബിൻ സമദ് കൊച്ചി, ലാലു വർക്കി, അഡ്വൈസറി മെംബർമാരായ ഷുക്കൂർ ആലുവ, ഗോപകുമാർ പിറവം, നൗഷാദ് ആലുവ എന്നിവർ സംസാരിച്ചു.
ഫുട്ബാൾ ഷൂട്ട് ഔട്ട് മത്സരത്തിൽ നൂറിലധികം പേർ പങ്കെടുത്തു. ഷുക്കൂർ ആലുവ ഒന്നാം സമ്മാനവും, അർഷാദ് പാലക്കാട്, ഹാരിസ് ജബ്ബാർ മൂവാറ്റുപുഴ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സമ്മാനങ്ങൾക്ക് അർഹരായി. ഗോൾകീപ്പറായിരുന്ന ക്രിസ്റ്റ്യാനോ ലാലു വർക്കി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. വിജയികൾക്ക് എടപ്പ ഭാരവാഹികളായ സലാം പെരുമ്പാവൂർ, ജോബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ആരിഷ് റഷീദ്, അജ്നാസ് ബാവു, അൽത്താഫ് എന്നിവർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു. എടപ്പ എക്സിക്യൂട്ടീവ് മെംബർമാരായ മുഹമ്മദ് സഹൽ, അനസ് കോതമംഗലം, മുഹമ്മദ് ഉവൈസ്, ഷമീർ മുഹമ്മദ്, അമീർ ആലുവ, ഫുട്ബാൾ ക്ലബ് അംഗങ്ങളായ മുഹമ്മദ് തസ്ലീം, നസീർ ആലുവ, സലീൽ മീഡിയസ്റ്റ് എന്നിവർ നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി അഡ്വ. അജിത് ഖാൻ സ്വാഗതവും ജോയിൻറ് ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

