എറണാകുളം അസോസിയേഷൻ ഫാമിലി ടൂർ സംഘടിപ്പിച്ചു
text_fieldsറിയാദിലെ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച വൺഡേ ടൂറിൽ പങ്കെടുത്തവർ
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കും കുടുംബത്തിനും വേണ്ടി ‘എഡപ ഫാമിലി ടൂർ 2025’ എന്ന പേരിൽ വൺഡേ ടൂർ സംഘടിപ്പിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50-ഓളം പേർ വിനോദയാത്രയിൽ പങ്കെടുത്തു. റിയാദിൽനിന്ന് ബസിൽ പുറപ്പെട്ട സംഘം ഖസബ് ഉപ്പുപാടം, ശഖ്‌റ മരുഭൂമി, തർമിദ ഒയാസിസ് ഫോർട്ട്, മറാത് ഹിൽ പാർക്ക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.
കോഓഡിനേറ്റർ സഹൽ പെരുമ്പാവൂരിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച വൺഡേ ട്രിപ്പ്, അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായി. യാത്രയിൽ ഉടനീളം വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് നൽകിയ വിവരണങ്ങളും ക്വിസ് പ്രോഗ്രാമും കലാപരിപാടികളും സഞ്ചാരികൾക്ക് ഓർമയിൽ തങ്ങിനിൽക്കുന്ന അനുഭവമായി.
സംഘടനാ ഭാരവാഹികളായ കരീം കാനാമ്പുറം, സുഭാഷ് അമ്പാട്ട്, അമീർ കാക്കനാട്, മുഹമ്മദ് ഉവൈസ്, ജസീർ കോതമംഗലം, നിഷാദ് ചെറുവട്ടൂർ, ഷുക്കൂർ ആലുവ, ഗോപകുമാർ പിറവം, നസ്രിയ ജിബിൻ, സൗമ്യ സക്കറിയ, അമൃത മേലെമഠം, നൗറീൻ ഷാ, സഫ്‌ന അമീർ, കാർത്തിക സനീഷ്, സ്വപ്‌ന ഷുക്കൂർ, ലിയ ഷജീർ, സുജ ഗോപകുമാർ എന്നിവരും എക്സിക്യൂട്ടീവ് മെമ്പർമാരായ ജൂബി ലൂക്കോസ്, സനീഷ്, കുഞ്ഞുമുഹമ്മദ്, സക്കീർ, ഷജീർ, സാജു ദേവസ്സി, ജോജോ, നബീൽ, ഹിലാൽ എന്നിവർ യാത്രയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

